എസ്.എം.എസിന്റെ പ്രായം

ലോകത്തെ ആദ്യ എസ്.എം.എസിന് 25 വയസ്സ് പിന്നിടുന്നു. 1992 ഡിസംബര്‍ 3നായിരുന്നു ലോകത്തെ ആദ്യ എസ്.എം.എസ് പിറന്നത്.മെരി ക്രിസ്തുമസ് എന്നതായിരുന്നു ലോകത്തെ ആദ്യ എസ്.എം.എസ്. വോഡാഫോണിന് വേണ്ടി നീല്‍ പാപ് വൊര്‍ത്ത് എന്ന 22 കാരനായഎഞ്ചിനീയറാണ് ആദ്യ എസ്എംഎസ് അയച്ചത്. കംപ്യൂട്ടര്‍ വഴിയാണ് ഈ എസ്എംഎസ് അയച്ചത്. വോഡാഫോണ്‍ ഡയറക്ടറായ റിച്ചാര്‍ജ് ജാര്‍വിസിനാണ് ആദ്യ എസ്എഎസ് ലഭിച്ചത്. പിന്നീട് 1993 ലാണ് നോക്കിയ മൊബൈല്‍ ഫോണുകളിലേക്ക് എസ്എംഎസ് അയക്കാനുള്ള ഫീച്ചര്‍ അവതരിപ്പിക്കുന്നത്. 160 അക്ഷരങ്ങളാണ് എസ്എഎസില്‍ ടൈപ്പ് ചെയ്യാന്‍ സാധിച്ചിരുന്നത്. അക്ഷര സന്ദേശങ്ങള്‍ അയക്കാന്‍ ഇമെയില്‍ ഉള്‍പ്പടെ മറ്റ് ചില മാര്‍ഗങ്ങള്‍ മാത്രമാണ്ടായിരുന്ന കാലഘട്ടത്തിലായിരുന്നു എസ്.എം.എസിന്റെ വരവ്.