സര്‍ഫെയ്‌സ് ബുക്ക് 2, സര്‍ഫെയ്‌സ് ലാപ്‌ടോപ്പ് ഇന്ത്യയില്‍

സര്‍ഫെയ്‌സ് ബുക്ക് 2, സര്‍ഫെയ്‌സ് ലാപ്‌ടോപ്പ് ഇന്ത്യയില്‍ സര്‍ഫെയ്‌സ് കുടംബത്തില്‍ പെട്ട സര്‍ഫെയ്സ് പ്രോ നിലവില്‍ ഇന്ത്യന്‍ വിപണിയിലുണ്ട് മൈക്രോസോഫ്റ്റ്ന്‍റെ സര്‍ഫെയ്‌സ് ബുക്ക് 2, സര്‍ഫെയ്‌സ് ലാപ്‌ടോപ്പ് എന്നിവ ഇന്ത്യയിലെത്തി.1,37,999 രൂപയാണ് സര്‍ഫെയ്‌സ് ബുക്ക് 2 ന്റെ വില. 86,999 രൂപയാണ് സര്‍ഫെയ്‌സ് ലാപ്‌ടോപ്പിന്റെ വില. രണ്ട് ഉല്‍പന്നങ്ങളും 2017 മുതല്‍ ആഗോള വിപണിയിലുണ്ട്. ലാപ്‌ടോപ്പ് ആയും ടാബ്ലറ്റ് ആയും ഉപയോഗിക്കാന്‍ സാധിക്കുന്ന ഉപകരണമാണ് സര്‍ഫെയ്‌സ് ബുക്ക് 2. ഇതിന്റെ കീബോര്‍ഡ് വേര്‍പ്പെടുത്താവുന്നതാണ്. സ്റ്റുഡിയോ മോഡ്, ലാപ്‌ടോപ്പ് മോഡ്, വ്യു മോഡ്, ടാബ്ലറ്റ് മോഡ് എന്നീ മോഡുകളില്‍ സര്‍ഫെയ്‌സ്ബുക്ക് 2 പ്രവര്‍ത്തിപ്പിക്കാം. ലാപ്‌ടോപ്പിലെ ഏറ്റവും കനം കുറഞ്ഞ ടച്ച് സ്‌ക്രീന്‍ ആണ് സര്‍ഫെയ്‌സ് ലാപ്‌ടോപ്പില്‍ ഉള്ളത്.14.5 മണിക്കൂറോളം ബാറ്ററി ദൈര്‍ഘ്യം ലഭിക്കുമെന്നും കമ്പനി പറയുന്നു. എട്ട് ജിബി മുതല്‍ 16 ജിബി വരെയുള്ള റാം വേരിയന്റുകളും 128 ജിബി മുതല്‍ ഒരു ടിബി യുള്ള സ്റ്റോറേജ് വേരിയന്റുകളും സര്‍ഫെയ്‌സ് ലാപ്‌ടോപ്പിനുണ്ട്. ഇങ്ങനെ അഞ്ച് പതിപ്പുകളാണുള്ളത്.