സര്‍ഫ് എക്‌സല്‍ പരസ്യം; തെറി വിളി മൈക്രോസോഫ്റ്റ് എക്‌സലിന്

ഗൂഗിള്‍ പ്ലേ സ്റ്റോറിലെ മൈക്രോ സോഫ്റ്റ് എക്‌സല്‍ ആപ്പിന്റെ റിവ്യൂ ബോക്‌സിലും സര്‍ഫ് എക്‌സ് എല്‍ വിരുദ്ധ കമന്റുകള്‍ വരികയാണ് ഹോളി ആഘോഷത്തോടനുബന്ധിച്ച് സര്‍ഫ് എക്‌സല്‍ പുറത്തുവിട്ട പരസ്യം സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു മത സൗഹാര്‍ദ്ദം ആഹ്വാനം ചെയ്യുന്ന പരസ്യത്തിനെതിരെ , ഹിന്ദു ആഘോഷമായ ഹോളിയെ തെറ്റായി ചിത്രീകരിക്കുന്നുവെന്നും ലൗ ജിഹാദിനെ പോത്സാഹിപ്പിക്കുന്നു എന്നുമുള്ള ആരോപണങ്ങളും ഉയര്‍ന്നു. ഈ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു കാര്യവുമില്ലാതെ ചീത്തവിളി കേള്‍ക്കുകയാണ് മൈക്രോ സോഫ്റ്റ് എക്‌സല്‍. ഗൂഗിള്‍ പ്ലേ സ്റ്റോറിലെ മൈക്രോ സോഫ്റ്റ് എക്‌സല്‍ ആപ്പിന്റെ റിവ്യൂ ബോക്‌സിലും സര്‍ഫ് എക്‌സ് എല്‍ വിരുദ്ധ കമന്റുകള്‍ വരികയാണ്. വണ്‍ സ്റ്റാര്‍ റേറ്റിങും നല്‍കിയിട്ടുണ്ട്. ചിലപ്പോള്‍ ഇത് തമാശ രൂപേണ ചെയ്തതും ആവാം. പരസ്യത്തിന്റെ ഉള്ളടക്കം ഇഷ്ടപ്പെടാത്തവര്‍ സര്‍ഫ് എക്‌സല്‍ ബഹിഷ്‌കരിക്കുക എന്ന മുദ്രാവാക്യത്തില്‍ സോഷ്യല്‍ മീഡിയാ പ്രചരണങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ മത സൗഹാര്‍ദ്ദഉയര്‍ത്തിപ്പിടിക്കുന്ന പരസ്യത്തിന് വലിയ പിന്തുണ ലഭിച്ചു. സര്‍ഫ് എക്‌സലിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ലൈക്കുകളുടെ എണ്ണവും കൂടി. പരസ്യ വീഡിയോയുടെ കാഴ്ചക്കാരുടെ എണ്ണവും വന്‍തോതില്‍ വര്‍ധിച്ചു. ഇതോടെ പരസ്യത്തിന് വലിയ പ്രചാരവും ലഭിച്ചു.