പകുതി വിലയ്ക്ക് സ്മാർട് ടിവി വിറ്റഴിക്കൽ

ഓൺലൈനിൽ വൻ മൽസരം നടക്കുന്ന വിപണിയാണ് സ്മാർട് ടിവി. വൻ ഓഫറുമായി മുൻനിര കമ്പനികൾ രംഗത്ത് വരുന്നത് ചൈനീസ് കമ്പനികളുടെ ഉൽപന്നങ്ങൾ വിപണിയിൽ എത്താൻ തുടങ്ങിയതോടെ മുൻനിര ബ്രാൻഡുകളുടെ ടെലിവിഷനുകൾക്കും വില കുത്തനെ കുറയ്ക്കേണ്ടി വന്നു. ആമസോണിലും ഫ്ലിപ്കാർട്ടിലും ലോകോത്തര കമ്പനികളുടെ സ്മാർട് ടിവികൾ 45 മുതൽ 60 ശതമാനം വരെ വിലക്കുറവിലാണ് വിൽക്കുന്നത്.സോണി, എൽജി, സാനിയോ, ടിസിഎൽ, സാസംങ്, പാനാസോണിക്, ഒനിഡ, ബിപിഎൽ, കൊഡാക്, ഷവോമി, കെവിൻ, തോംസൺ എന്നീ ബ്രാൻഡുകളുടെ സ്മാർട് ടിവികളാണ് കൂടുതലായി വൻ ഓഫറിൽ വിൽക്കുന്നത്. നോ കോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച് ഓഫറുകൾ, ഫ്രീഡെലിവറി, ക്രെഡിറ്റ് കാർഡ് ഇളവുകൾ എന്നിവയാണ് മറ്റു ഓഫറുകൾ. പ്രധാന ഡീലുകൾ ഇവയൊക്കെയാണ് 34,990 രൂപ വിലയുള്ള സാനിയോ 43 ഇഞ്ച് ഫുൾ എച്ച്ഡി ഐപിഎസ് എൽഇഡി ടിവി 49 ശതമാനം ഇളവിൽ വിൽക്കുന്നത് 17,999 രൂപയ്ക്ക്. ∙ 19,990 രൂപ വിലയുള്ള സാനിയോ 32 ഇഞ്ച് എച്ച്ഡി റെഡി എൽഇഡി ടിവി 50 ശതമാനം ഇളവിൽ വിൽക്കുന്നത് 9,999 രൂപയ്ക്ക്.∙ 48,990 രൂപ വിലയുള്ള ടിസിഎൽ 43 ഇഞ്ച് 4കെ എൽഇഡി യുഎച്ച്ഡി സ്മാർട് ടിവി 49 ശതമാനം ഇളവിൽ വിൽക്കുന്നത് 24,990 രൂപയ്ക്ക്.∙ 36,990 രൂപ വിലയുള്ള ഒനിഡ 40 ഇഞ്ച് ഫുൾ എച്ച്ഡി എൽഇഡി ടിവി 41 ശതമാനം ഇളവിൽ വിൽക്കുന്നത് 21,990 രൂപയ്ക്ക്.∙ 149,900 രൂപ വിലയുള്ള ടിസിഎൽ 65 ഇഞ്ച് 4കെ യുഎച്ച്ഡി എൽഇഡി സ്മാർട് ടിവി 60 ശതമാനം ഇളവിൽ വിൽക്കുന്നത് 59,990 രൂപയ്ക്ക്.∙ 19,990 രൂപ വിലയുള്ള ബിപിഎൽ 32 ഇഞ്ച് എച്ച്ഡി റെഡി എൽഇഡി ടിവി 53 ശതമാനം ഇളവിൽ വിൽക്കുന്നത് 9,490 രൂപയ്ക്ക്. ഏറ്റവും വില കുറച്ചു വിൽക്കുന്ന ഷവോമിയുടെ സ്മാർട് ടിവിയുടെ അടിസ്ഥാന മോഡലിന്റെ വില 12,999 രൂപയാണ്. smart tv offers in online sales