കോഫി സോയര്‍ നല്‍കും......!!!

കോഫി ഷോപ്പിലെത്തുന്നവര്‍ക്ക് മുന്നിലേക്ക് ഒറ്റകൈയ്യന്‍ വെയ്റ്ററെത്തുന്നു നിറഞ്ഞു തുളുമ്പുന്ന കോഫിയുമായി ജപ്പാനിലെ റോബോര്‍ട്ട് കഫേയില്‍ എത്തുന്ന ഉപഭോക്താക്കള്‍ക്ക് റോബോര്‍ട്ടുകള്‍ വിതരണം ചെയ്യുന്ന കോഫി കുടിക്കാം... സോയര്‍ എന്ന റോബോര്‍ട്ട് ആണ് ടോക്കിയോ നഗരത്തിലെ ഈ കഫേയിലെ പ്രധാന ആകര്‍ഷണം. വെന്‍ഡിങ് മെഷീനില്‍ നിന്ന് ലഭിക്കുന്ന ടിക്കറ്റ് സ്‌കാന്‍ ചെയ്തതിന് ശേഷമാണ് ഈ റോബോര്‍ട്ട് കോഫി നല്‍കുന്നത്.അഞ്ച് പേര്‍ക്ക് ഒരെ സമയം കോഫി നല്‍കാനാകുന്ന ഈ റോബോയ്ക്ക് ഒരു കൈ മാത്രമെയുള്ളു കോഫി മാത്രമല്ല മറ്റ് 6 ശീതളപാനീയങ്ങളും സോയര്‍വിളമ്പും.സോയറിനെ കാണാനും ചിത്രങ്ങളെടുക്കാനും കഫേയില്‍ വലിയ തിരക്കാണിപ്പോള്‍.നിരവധി ആളുകളുടെ ജോലി ഒറ്റയ്ക്ക് സോയര്‍ കൈകാര്യം ചെയ്യും