പത്ത് ജിബി റാമില്‍ ഒപ്പോ എത്തുന്നു

ആര്‍ 17 എന്നായിരിക്കും പുതിയ ഫോണിന്റെ പേരെന്നാണ് കരുതുന്നത്. ഫോണിന്റെ യഥാര്‍ത്ഥ വിവരങ്ങളെ കുറിച്ചുള്ള ആധികാരികമായ വിവരങ്ങള്‍ ആരും പുറത്തുവിട്ടിട്ടില്ല. .പത്ത് ജിബി റാം ശേഷിയായിരിക്കും ഫോണിന്റെ മുഖ്യ ആകര്‍ഷണം.സോഷ്യല്‍ മീഡിയാ സേവനമായ വെയ്‌ബോയില്‍ കുമാമോട്ടോ ടെക്‌നോളജി പുറത്തുവിട്ട ചൈനയില്‍ നടന്ന ഒരു പരിപാടിയുടെ ചിത്രത്തിലാണ് ഒപ്പോയുടെ പുതിയ ഫോണിന്റെ ടീസര്‍ ടീസര്‍ പ്രദര്‍ശിപ്പിച്ചത് .ടീസറില്‍ ഫോണിനെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ഒന്നും ഇല്ലെങ്കിലും ആര്‍ 15 ഫോണുകളുടെ പിന്‍ഗാമിയ്യയിരികും എന്നറിയിക്കുന്നു അഭ്യൂഹങ്ങള്‍ യാഥാര്‍ത്ഥ്യമായാല്‍ പത്ത് ജിബി റാം ശേഷിയില്‍ പുറത്തിറങ്ങുന്ന ആദ്യ സ്മാര്‍ട്‌ഫോണ്‍ ആവും ആര്‍ 17. രണ്ടക്കങ്ങളിലേക്ക് റാം ശേഷി കടക്കുമ്പോഴും സ്മാര്‍ട്‌ഫോണുകളില്‍  നിലവിലെ സാഹചര്യത്തില്‍ ഇത്രയേറെ റാം ശേഷിയുടെ ആവശ്യമുണ്ടോ എന്ന ചോദ്യം ഉയരുന്നുണ്ട്.