ഓപ്പോ ഫൈന്‍ഡ് എക്‌സ് ഇന്ത്യയില്‍ വില്പനയ്ക്ക്

  ഓപ്പോ ഫൈന്‍ഡ് എക്‌സ് ഇന്ത്യയില്‍ വില്പനയ്ക്ക് എത്തി. 59.990 രൂപ വിലയുള്ള ഫോണ്‍ ഓഗസ്റ്റ് മൂന്ന് മുതല്‍ ഫോണ്‍ ഫ്ലിപ് കാര്‍ട്ടില്‍ ലഭ്യമാകും . ഫേഷ്യല്‍ റെക്കഗനിഷന്‍. പോപ് അപ്പ് ക്യാമറ എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകള്‍. ഫിംഗര്‍ പ്രിന്റ് സ്‌കാനിങ്ങിന് പകരം 3 ഡി ഫേഷ്യല്‍ സ്‌കാനിംഗാണ് ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ ഉപയോഗിച്ചിരിക്കുന്നത്. ക്യാമറ ആപ്പ് തുറക്കുമ്പോള്‍ മാത്രമായിരിക്കും പിന്നിലെയും മുന്‍പിലെയും ക്യാമറകള്‍ ദൃശ്യമാവുകയുള്ളു. മോട്ടറൈസ്ഡ് ക്യാമറ സ്ലൈഡ് എന്ന ടെക്‌നോളജിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഡ്യുയല്‍ ക്യാമറയാണ് ഫോണിലുള്ളത്. 16 എംപിയും, 20 എംപിയുമാണ് പിന്നിലെ ക്യാമറാശേഷി എങ്കില്‍ മുന്നിലെ സെല്‍ഫി ക്യാമറ 25 എംപിയാണ്. 3730 എംഎഎച്ചാണ് ബാറ്ററി ശേഷി. ഫോണില്‍ 2 നാനോ സിം സ്ലോട്ടാണ് ഉള്ളത്. 256 GB ആണ് ഇന്‍ബില്‍ട്ട് മെമ്മറി ശേഷി. 8 ജിബിയാണ് ഫോണിന്റെ റാം ശേഷി. മൈക്രോ എസ്ഡികാര്‍ഡ് ഉപയോഗിച്ച് മെമ്മറി ശേഷി വര്‍ധിപ്പിക്കാന്‍ സാധിക്കില്ല.