വണ്‍-പേര്‍സണ്‍ എയര്‍ക്രാഫ്റ്റുമായി കനേഡിയന്‍ സ്റ്റാര്‍ട്ടര്‍

 പറക്കുന്ന കാര്‍ മാറി ഒരാള്‍ക്ക് മാത്രം സഞ്ചരിക്കാവുന്ന വണ്‍-പേര്‍സണ്‍ എയര്‍ക്രാഫ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് കനേഡിയന്‍ കമ്പനിയായ ഓപണര്‍. 100 കിലോമീറ്റര്‍ സ്പീഡില്‍ 40 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 'ബ്ലാക്ക് ഫ്ലൈ' എന്ന് പേരിട്ടിരിക്കുന്ന ഈ വാഹനത്തിന് സാധിക്കും. ഓപ്പറേറ്റര്‍ക്ക് ട്രെയിനിംഗ് ആവശ്യമാണ്‌.എന്നാല്‍ ഈ എയര്‍ക്രാഫ്റ്റ് പറത്താന്‍ പൈലറ്റ്‌ ലൈസന്‍സ് ആവശ്യമില്ല.8 പ്രൊപള്‍ഷന്‍ സിസ്റ്റം ആണ് എയര്‍ക്രാഫ്റ്റിന് പവര്‍ നല്‍കുന്നത്. രണ്ട് ചിറകുകള്‍ ഉണ്ട്..വെള്ളത്തില്‍ നിന്നും പറന്നു പൊങ്ങാന്‍ 'ബ്ലാക്ക് ഫ്ലൈയ്ക്ക് സാധിക്കും. പുല്ലുകള്‍ നിറഞ്ഞ പ്രതലത്തിലും പ്രവര്‍ത്തിക്കാന്‍ സജ്ജമാണ് 'ബ്ലാക്ക് ഫ്ലൈ'. മുപ്പത് മിനിട്ടിനുള്ളില്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നതും എയര്‍ക്രാഫ്റ്റിന്‍റെ മറ്റൊരു പ്രത്യേകതയാണ്. ബ്ലാക്ക് ഫ്ലൈയുടെ വില ഓപ്പണര്‍ പുറത്ത് വിട്ടിട്ടില്ല.