സീറ്റ് ബെല്‍റ്റ് ഷര്‍ട്ടുമായി നിസാന്‍

സീറ്റ് ബെല്‍റ്റ് ഷര്‍ട്ടുമായി നിസാന്‍ ബോളിവുഡിലെ പ്രശസ്ത ഫാഷന്‍ ഡിസൈനറായ കുനാല്‍ റാവല്‍ ആണ് ഷര്‍ട്ട് രൂപകല്പന ചെയ്തിരിക്കുന്നത് വാഹനം ഓടിക്കുമ്പോള്‍ ഉപയോഗിക്കാന്‍ ഏറ്റവും അനുയോജ്യമായ, ചുളുങ്ങാത്ത സീറ്റ് ബെല്‍റ്റ് ഷര്‍ട്ടുമായി നിസാന്‍. നിസാന്റെ കോര്‍പ്പറേറ്റ് സാമൂഹ്യ പ്രതിബദ്ധത (സി.എസ്.ആര്‍.) പരിപാടികളുടെ ഭാഗമായി അടുത്തിടെ ആരംഭിച്ച 'ഹാവ് യു ക്ലിക്ഡ് ടുഡേ' എന്ന പദ്ധതിയുടെ ഭാഗമായാണ് ചുളുങ്ങാത്ത ഷര്‍ട്ട് പുറത്തിറക്കുന്നത്. ബോളിവുഡിലെ പ്രശസ്ത ഫാഷന്‍ ഡിസൈനറായ കുനാല്‍ റാവല്‍ ആണ് ഷര്‍ട്ട് രൂപകല്പന ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ വാഹനം ഓടിക്കുന്നവരില്‍ അഞ്ചിലൊരാള്‍ സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ താത്പര്യമില്ലാത്തവരാണെന്ന് സേവ് ലൈഫ് ഫൗണ്ടേഷനുമായി ചേര്‍ന്ന് നിസാന്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. വസ്ത്രം ചുളുങ്ങുമെന്നതും സീറ്റ് ബെല്‍റ്റ് ഉപയോഗിക്കുന്നതിലെ അസൗകര്യവുമായിരുന്നു പലരും ചൂണ്ടിക്കാട്ടിയ കാരണം. ഇതിനൊരു പരിഹാരമായാണ് ചുളുങ്ങാത്ത ഷര്‍ട്ട് രൂപകല്പന ചെയ്യാന്‍ തീരുമാനിച്ചത്.സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പറ്റുന്ന കോട്ടണ്‍-പോളിയെസ്റ്റര്‍ തുണിയിലാണ് ഷർട്ട് നിര്‍മിച്ചിരിക്കുന്നത്. ഷര്‍ട്ട് ക്ലാസിക് വെള്ള നിറത്തിലുള്ളതാണ്.