ബ്ലൂ വെയില്‍ കഴിഞ്ഞപ്പോള്‍ ‘മോമോ’

ബ്ലൂ വെയില്‍ കഴിഞ്ഞപ്പോള്‍ 'മോമോ' കുട്ടികളില്‍ ആത്മഹത്യാ പ്രേരണ ഉണ്ടാക്കുന്ന പുതിയ ഗെയിം അനേകരെ ആത്മഹത്യയിലേയ്ക്ക് നയിച്ച ബ്ലൂ വെയില്‍ ഗെയിമിന് ശേഷം ഇപ്പോള്‍ അടുത്തതായി എത്തിയിരിക്കുകയാണ് മോമോ ചലഞ്ച്.കുട്ടികളെയും കൌമാരക്കാരെയും ആത്മഹത്യയിലേയ്ക്ക് നയിയ്ക്കുന്ന ഈ ഗെയിം കഴിഞ്ഞയാഴ്ചയാണ് വിവിധ സൈബര്‍ ഇടങ്ങളില്‍ കണ്ടെത്തിയത്. ബ്ലൂ വെയില്‍ ഗെയിമിന് ശേഷം വരുന്ന അടുത്ത ഏറ്റവും അപകടകാരിയായ ഗെയിം ആണ് മോമോ ചാലഞ്ച്.പേര്‍സണലൈസ്ട് ഗെയിം ആയതിനാല്‍ ഇതിനു സ്വാധീന ശക്തിയും കൂടുതലാണ്. ഗെയിമില്‍ താല്പര്യമുള്ള ആളുകള്‍ ആദ്യം മോമോ എന്നയാളുമായി ബന്ധപ്പെടണം.തുടര്‍ന്നാണ്‌ മെസ്സജുകള്‍ .പേടിപ്പിക്കുന്ന തരത്തിലുള്ള ഫോട്ടോകളും വീഡിയോകളും മോമോ തിരിച്ചയയ്ക്കും. മെസ്സജുകളിലൂടെ ആത്മഹത്യാ പ്രവണത ഉണ്ടാക്കും. വാട്സാപ് വഴിയാണ് ഗെയിം പ്രചരിക്കുന്നത്. ജാപ്പനീസ് ആര്‍ടിസ്റ്റ് ആയ മിഡോരി ഹയഷിയുടെ പ്രശസ്തമായ ശില്പത്തിന്റെ മുഖമാണ് ഈ ഗെയിമിലെ മോമോയുടെ ചിത്രമായി ഉപയോഗിച്ചിരിക്കുന്നത്. ഫേസ്ബുക്കിലാണ് ഇത് ആദ്യം ആരംഭിച്ചതെന്ന് പറയുന്നു. വിവധ രാജ്യങ്ങള്‍ ഗെയിമിനെ സംബന്ധിച്ച് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.