ലോകത്തെ ഏറ്റവും വിലക്കുറഞ്ഞ എല്‍സിഡി ടിവി

ഡി1 ടിവി വിപണിയിലെത്തിച്ചത് ലോകത്തെ ഏറ്റവും വിലക്കുറഞ്ഞ എല്‍സിഡി ടിവി എന്ന് ഡിറ്റല്‍ കമ്പനി അവകാശപ്പെടുന്ന ടി.വി വിപണിയിലെത്തി.3,999 രൂപ വിലയില്‍ ഇന്ത്യന്‍ കമ്പനിയായ ഡിറ്റലാണ് ഡിറ്റല്‍ ഡി1 ടിവി വിപണിയിലെത്തിച്ചത്.ഡിറ്റല്‍ വെബ്‌സൈറ്റലൂടെയും ഡിറ്റല്‍ മൊബൈല്‍ ആപ്പ് വഴിയുടെ ടിവി വാങ്ങാനുള്ള അവസരമാണ് ഉപഭോക്താക്കള്‍ക്ക് ഒരുക്കിയിരിക്കുന്നത്. എംആര്‍പിയില്‍ 4,999രൂപ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെങ്കിലും ഇന്ത്യയില്‍ 3999രൂപയാണ് ടിവിയുടെ വില. 1366 x 768 പിക്‌സെല്‍ റെസല്യൂഷണിലുള്ള 19ഇഞ്ച് എ പ്ലസ് ഗ്രേഡ് പാനലാണ് ടിവിക്ക് നല്‍കിയിരിക്കുന്നത്. മൊബൈല്‍ നിര്‍മാണ രംഗത്ത് ശ്രദ്ധപതിപ്പിച്ചിരുന്ന ഡിറ്റല്‍ ഈ വര്‍ഷം ആദ്യം മുതലാണ് ടിവി നിര്‍മാണത്തിലേക്കും കടന്നത്. ഇതിനോടകം 24ഇഞ്ചിനും 65ഇഞ്ചിനും ഇടയിലുള്ള ഏഴ് എല്‍ഇഡി ടിവികള്‍ വിപണിയില്‍ അവതരിപ്പിച്ചുകഴിഞ്ഞു. ടിവി വില കുത്തനെ ഉയരുന്നത് വിപണിയില്‍ കുറഞ്ഞ വിലയുള്ള ടിവികള്‍ക്ക് വലിയ വിടവ് സൃഷ്ടിച്ചിട്ടുണ്ടെന്നു ആ വിടവ് നികത്താനാണ് ശ്രമമെന്നും ഡിറ്റല്‍ എംഡി യോഗേഷ് ഭാട്ടിയ പറഞ്ഞു. രാജ്യത്തെ ഉള്‍ഗ്രാമങ്ങളിലേക്ക് ടിവി അനുഭവം എത്തിക്കാനാണ് തങ്ങള്‍ ഇതുവഴി ശ്രമിക്കുന്നതെന്നും ഡിറ്റൽ എം.ഡി പറയുന്നു.