സൂക്ഷിക്കണം ട്രൂകോളറിനെ...

ട്രൂകോളര്‍ ഉള്‍പ്പടെയുള്ള ആപ്പുകളെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ഇന്റലിജന്റ്‌സ് ബ്യൂറോ. ട്രൂകോളര്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന മുന്നറിയിപ്പുമായാണ് കഴിഞ്ഞ ദിവസം ഐ.ബി രംഗത്തെത്തിയത്. ഇതടക്കം ഒരു കൂട്ടം ചൈനീസ് ആപ്പുകള്‍ ഫോണില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഐ.ബി. സെന്യത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ചൈനയും, പാകിസ്ഥാനുമടക്കം ഈ ആപ്പുകളിലൂടെ വിവരങ്ങള്‍ ചോര്‍ത്തുന്നു എന്നായിരുന്നു മുന്നറിയിപ്പ്. എന്നാല്‍ വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ ഇക്കാര്യം നിഷേധിച്ച് ട്രൂ കോളര്‍ രംഗത്തെത്തിയിരുന്നു.