വേഗതയുള്ള മെമ്മറി കാർഡുകൾ എങ്ങിനെ തിരിച്ചറിയാം


ഫോണുകളിലും ക്യാമറകളിലും ഉപയോഗിക്കുന്നതിനായി മെമ്മറി കാര്‍ഡുകള്‍  മെമ്മറി കാര്‍ഡുകള്‍ വാങ്ങുമ്പോള്‍ കേവലം അതില്‍ എത്ര ജിബി ഡേറ്റ കൊള്ളും എന്ന് നോക്കുന്നതിനോടൊപ്പം  മെമ്മറി കാര്‍ഡുകളുടെ വേഗവും  പരിശോധിക്കണം.  മെമ്മറി കാര്‍ഡുകളുടെ വേഗം എന്നാല്‍, മെമ്മറി കാര്‍ഡിലേക്ക് ഡേറ്റ ശേഖരിക്കപ്പെടുന്ന വേഗമാണ്. മെമ്മറി കാര്‍ഡുകളുടെ വേഗം ഒരോ ആവശ്യത്തിനും അനുസരിച്ച് നോക്കി വാങ്ങിയാല്‍ മതി. ക്യാമറകളിലാണ് വേഗത കൂടിയ മെമ്മറി കാര്‍ഡുകള്‍ സാധാരണ ആവശ്യമായി വരാറ്. മെമ്മറി കാര്‍ഡിലെ ഫയലുകള്‍ കംപ്യൂട്ടറുകളിലേക്ക് കോപ്പി ചെയ്യുന്നതും മെമ്മറി കാര്‍ഡിലേക്ക് ഫയലുകള്‍ കോപ്പിചെയ്യുന്നതും വേഗത്തിലാവണമെങ്കില്‍ വേഗമേറിയ മെമ്മറി കാര്‍ഡുകള്‍ തന്നെ വേണം.എസ്ഡി കാര്‍ഡ് സ്റ്റാന്‍ഡാര്‍ഡുകള്‍ നിശ്ചയിക്കുന്ന എസ്ടി കാര്‍ഡ് അസോസിയേഷന്‍ രണ്ട് വ്യത്യസ്ത സ്പീഡ് ക്ലാസുകളാണ് എസ്ഡി കാര്‍ഡുകള്‍ക്ക് നല്‍കിയിട്ടുള്ളത്. യുഎച്ച്എസ് സ്പീഡ് ക്ലാസ് 1 (UHS speed class 1) ഉം, യുഎച്ച്എസ് സ്പീഡ് ക്ലാസ് 3 (UHS speed class 3) യും.ക്ലാസ് 1 മെമ്മറി കാര്‍ഡുകളില്‍ സെക്കന്റില്‍ 10 എംബി ആണ് ഏറ്റവും കുറഞ്ഞ വേഗത. ക്ലാസ് 3 കാര്‍ഡുകളില്‍ സെക്കന്റില്‍ 30 എംബി ആണ് കുറഞ്ഞ വേഗത. ഇത് കാണിക്കാന്‍ മെമ്മറി കാര്‍ഡുകള്‍ക്ക് മുകളില്‍ 'U' എന്ന ചിഹ്നത്തിനുള്ളിലായി 1,3 എന്ന് രേഖപ്പെടുത്തിയിട്ടുണ്ടാവും. 4കെ റെക്കോര്‍ഡിങ് സൗകര്യമുള്ള ക്യാമറകളില്‍ യുഎച്ച്എസ് സ്പീഡ് ക്ലാസ് 3 മെമ്മറി കാര്‍ഡുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. എന്നാല്‍ യുഎച്ച്എസ് സ്പീഡ് ക്ലാസ് മാത്രം നോക്കിയാല്‍ ശരിയാവില്ല. യുഎച്ച്എസ് ബസ് സ്പീഡ് (UHS Bus Speed)  കൂടി നോക്കണം. അതായത് മെമ്മറി കാര്‍ഡിലേക്ക് ഫയലുകള്‍ പരമാവധി റീഡ് ചെയ്യുന്നതിന്റേയും റൈറ്റ് ചെയ്യുന്നതിന്റേയും പരമാവധി വേഗമാണിത്. റോമന്‍ ലെറ്റര്‍ I, II, III എന്ന രീതിയിലാണ് ഇത് രേഖപ്പെടുത്തിയിട്ടുണ്ടാവുക. III എന്നത് ഏറ്റവും കൂടിയ ബസ് സ്പീഡ് രേഖപ്പെടുത്തുന്നു. വേഗം കൂടും തോറും വിലയും കൂടും. വേഗം കൂടിയ മെമ്മറി കാര്‍ഡുകള്‍ക്ക് വിലയും കൂടുതലാണ്.