ഹാന്‍ഡ്‌സ് ഫ്രീ മ്യൂസിക് ഉൾപ്പെടെയുള്ള ഹൈ ടെക് ഹെൽമെറ്റ്

ഹാന്‍ഡ്‌സ് ഫ്രീ മ്യൂസിക് ഉൾപ്പെടെയുള്ള ഹൈ ടെക് ഹെൽമെറ്റ് ഹൈ-ടെക് ഹെല്‍മെറ്റുമായി ഇന്ത്യയിലെ പ്രമുഖ ഹെല്‍മെറ്റ് നിര്‍മാതാക്കളായ സ്റ്റീല്‍ ബേഡ് എസ്ബിഎ-1 എച്ച്എഫ് എന്നാണ് ഹാന്‍ഡ്‌സ് ഫ്രീ മ്യൂസിക്, കോള്‍ കണക്ടിറ്റിവിറ്റി തുടങ്ങിയ സംവിധാനങ്ങള്‍ അടങ്ങിയിട്ടുള്ള ഈ ഹൈടെക് ഹെല്‍മെറ്റിന്‍റെ പേര്. ഓക്‌സിലറി കേബിളിന്‍റെ സഹായത്തോടെയാണ് സ്മാര്‍ട്ട് ഫോണും ഹെല്‍മറ്റും തമ്മില്‍ ബന്ധിപ്പിക്കുന്നത്. മികച്ച ശബ്ദവും മികച്ച കണക്ടിവിറ്റിയും ഹെല്‍മെറ്റ് ഉറപ്പാക്കുമെന്നാണ് സ്റ്റീല്‍ബേഡ് പറയുന്നു. ഇതില്‍ നല്‍കിയിരിക്കുന്ന നോയിസ് ക്യാന്‍സലേഷന്‍ എന്ന സാങ്കേതികവിദ്യയിലൂടെ ആംബിയന്റ് നോയിസ് കുറയ്ക്കാനും സാധിക്കും. ഇതിന് പുറമെ, ഗൂഗിള്‍ അസിസ്റ്റന്‍സ്, കോള്‍ എടുക്കുന്നതിനും കട്ട് ചെയ്യുന്നതിനുമായി ഡെഡിക്കേഷന്‍ ബട്ടണ്‍ എന്നിവയും ഹെല്‍മെറ്റിലുണ്ട്. ഹെല്‍മെറ്റ് വാട്ടര്‍പ്രൂഫും അതില്‍ നല്‍കിയിരിക്കുന്ന ഹാന്‍ഡ്‌സ് ഫ്രീ സംവിധാനങ്ങള്‍ വാട്ടര്‍ റെസിസ്റ്റന്‍സുമാണ്. സുഗമമായ എയര്‍ സര്‍ക്കുലേഷന്‍സിനായി ഹെല്‍മെറ്റിന്റെ മുന്നിലും മുകളിലും വെന്‍റിലേഷനുകളുമുണ്ട്. രണ്ട് വര്‍ഷത്തെ ഗവേഷണങ്ങളുടെ ഫലമായാണ് ബാറ്ററിലെസ് ആയിട്ടുള്ള ഈ ഹെല്‍മെറ്റ് വികസിപ്പിച്ചിരിക്കുന്നത്. 2589 രൂപയാണ് ഈ ഹെല്‍മെറ്റിന് വില.