ഓഗ്മെന്റ് റിയാലിറ്റി...ഇനി ആന്‍ഡ്രോയിഡ് ഫോണിലും

ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഇനി ഓഗ്മെന്റഡ് റിയാലിറ്റി (പ്രതീതി യാഥാര്‍ഥ്യം) സാങ്കേതിക വിദ്യയും. ഇതിനായി ഗൂഗിള്‍ തങ്ങളുടെ പുതിയ ഓഗ്മെന്റഡ് റിയാലിറ്റി പ്ലാറ്റ്ഫോം ആയ ഗൂഗിള്‍ എആര്‍കോര്‍ പ്ലാറ്റ്ഫോം അവതരിപ്പിച്ചു.ഐഓഎസ് 11ാം പതിപ്പില്‍ ആപ്പിള്‍ എആര്‍കിറ്റ് എന്ന പേരില്‍ ഓഗ്മെന്റഡ് റിയാലിറ്റി സംവിധാനം അവതരിപ്പിച്ചിരുന്നു. ഇതേ മാതൃകയിലാണ് ആന്‍ഡ്രോയ്ഡ് മൊബൈലുകളിലേക്കും ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതികവിദ്യ ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്