ഗൂഗിൾ അസിസ്റ്റന്റിന്റെ പുതിയ പ്രഖ്യാപനങ്ങൾ

ഗൂഗിൾ അസിസ്റ്റന്റിന്റെ പുതിയ പ്രഖ്യാപനങ്ങൾ ഗൂഗിള്‍ അസിസ്റ്റന്റ് സേവനം ഉള്‍പ്പെടുത്തിയ നിരവധി ഉപകരണങ്ങളും സിഇഎസ് 2019 ല്‍ അവതരിപ്പിക്കപ്പെട്ടു വോയ്‌സ് അസിസ്റ്റന്റ് സേവനവുമായി ബന്ധപ്പെട്ട് ഒരു കൂട്ടം പ്രഖ്യാപനങ്ങളുമായി ഗൂഗിള്‍. ഈ വര്‍ഷത്തെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയിലാണ് ഗൂഗിള്‍ അസിസ്റ്റന്റ് സേവനവുമായി ബന്ധപ്പെട്ട് കമ്പനി പുതിയ പ്രഖ്യാപനങ്ങള്‍ നടത്തിയത്. ആന്‍ഡ്രോയിഡ് ഫോണുകളുടെ ലോക്ക് സ്‌ക്രീനിലും പ്രവര്‍ത്തിക്കുന്ന ഗൂഗിള്‍ അസിസ്റ്റന്റ്, ഗൂഗിള്‍ അസിസ്റ്റന്റ് കണക്റ്റ് പ്ലാറ്റ്‌ഫോം, ഗൂഗിള്‍ അസിസ്റ്റന്റ് ഉപയോഗിച്ചുള്ള മാപ്പ് നാവിഗേഷന്‍, അമേരിക്കയില്‍ വിമാനങ്ങളില്‍ ചെക്ക്ഇന്‍ ചെയ്യാനുള്ള സൗകര്യം ഉള്‍പ്പടെയുള്ള പുതിയ സംവിധാനങ്ങളാണ് ഗൂഗിള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. പുതിയതായി ആന്‍ഡ്രോയിഡ് ഫോണ്‍ ലോക്ക് ചെയ്തിരിക്കുമ്പോഴും ഗൂഗിള്‍ അസിസ്റ്റന്റ് ശബ്ദ നിര്‍ദേശങ്ങള്‍ക്ക് പ്രതികരിക്കും. ഫോണ്‍ സെറ്റിങ്‌സില്‍ നിന്നും ഈ ഓപ്ഷന്‍ തിരഞ്ഞെടുക്കാം. അടുത്തുള്ള റസ്റ്റോറന്റുകള്‍ കാണിക്കുക, അലാറം ഓഫ് ചെയ്യുക, റിമൈന്ററുകള്‍ സെറ്റ് ചെയ്യുക തുടങ്ങിയ പ്രവൃത്തികള്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്യാതെ തന്നെ സാധിക്കും. കൂടാതെ ട്രാഫിക് അപ്‌ഡേറ്റ്, കലണ്ടര്‍ അപ്‌ഡേറ്റ് എന്നിവയും ലോക്ക് സ്‌ക്രീനില്‍ അറിയാന്‍ സാധിക്കും. ഗൂഗിള്‍ പിക്‌സല്‍ ഫോണുകളിലാണ് ഈ സൗകര്യങ്ങള്‍ ആദ്യം എത്തുക. തൊട്ടുപിന്നാലെ മറ്റ് ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലും ഇത് ലഭ്യമാവും.വിവിധ ഉപകരണ നിര്‍മാതാക്കള്‍ക്ക് ഗൂഗിള്‍ അസിസ്റ്റന്റ് സേവനം അവരുടെ ഉപകരണങ്ങളിലേക്ക് സന്നിവേശിപ്പിക്കാന്‍ സഹായിക്കുന്നതിനാണ് പുതിയ സംവിധാനമായ ഗൂഗിള്‍ അസിസ്റ്റന്റ് കണക്റ്റ്. പരമാവധി ഉപകരണങ്ങളിലേക്ക് ഗൂഗിള്‍ അസിസ്റ്റന്റിനെ എത്തിക്കാനാണ് ഗൂഗിളിന്റെ ശ്രമം നിലവിലുള്ള സ്മാര്‍ട് ഹോം പ്ലാറ്റ്‌ഫോമിന്റെ പിന്തുണയോടെയാണ് അസിസ്റ്റന്റ് കണക്റ്റ് പുതിയ ഉപകരണങ്ങളിലേക്ക് കൂടി സേവനം വ്യാപിപ്പിക്കുന്നത്. ഗൂഗിള്‍ അസിസ്റ്റന്റ് ഉപയോഗിച്ച് ഇനി ഗൂഗിള്‍ മാപ്പ് സേവനങ്ങളും ഉപയോഗിക്കാം. ആന്‍ഡ്രോയിഡിലും ഐഓഎസിലും ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കും.സുഹൃത്തുക്കളുമായും വീട്ടുകാരുമായി എത്തിച്ചേരുന്ന സമയം പങ്കുവെക്കുക, ടെക്സ്റ്റ് മെസേജുകള്‍ക്ക് മറുപടി നല്‍കുക, മ്യൂസിക് പ്ലെയര്‍ നിയന്ത്രിക്കുക, യാത്രയ്ക്കിടയിലെ പ്രധാന സ്ഥലങ്ങള്‍ തിരയുക തുടങ്ങി ഗൂഗിള്‍ മാപ്പിലെ നിരവധി സേവനങ്ങള്‍ ഉപയോഗിക്കാന്‍ ഗൂഗിള്‍ അസിസ്റ്റന്റിന്റെ സഹായം തേടാം. എസ്.എം.എസ്, വാട്‌സാപ്പ്, മെസ്സഞ്ചര്‍, ഹാങ്ഔട്ട്‌സ്, വൈബര്‍, ടെലിഗ്രാം, ആന്‍ഡ്രോയിഡ് മെസേജ് എന്നിവയിലും ഗൂഗിള്‍ അസിസ്റ്റന്റ് പ്രവര്‍ത്തിക്കും. വിമാന യാത്രകള്‍ക്ക് ചെക്ക് ഇന്‍ ചെയ്യാനും ഗൂഗിള്‍ അസിസ്റ്റന്റിന്റെ സഹായം തേടാവുന്നതാണ്. അമേരിക്കയില്‍ മാത്രമാണ് ഈ സൗകര്യം ലഭിക്കുക. അമേരിക്കയില്‍ യുഎസ് എയര്‍ലൈന്‍സിന്റെ ആഭ്യന്തര യാത്രകള്‍ക്കാണ് ഈ സേവനം നിലവില്‍ ഉപയോഗിക്കാനാവുക. മറ്റ് രാജ്യങ്ങളിലും ഈ സേവനം ലഭ്യമാക്കുമോ എന്ന് വ്യക്തമല്ല. ചെക്ക് ഇന്‍ സമയം അറിയാനും അസിസ്റ്റന്റ് സഹായിക്കും. ഹോട്ടല്‍ ബുക്ക് ചെയ്യാനും അസിസ്റ്റന്റ് ഉപയോഗിക്കാം. ഇതിനായി ചില മുന്‍നിര ഹോട്ടലുകളുമായി ഗൂഗിളിന് പങ്കാളിത്തമുണ്ട്.ഗൂഗിള്‍ അസിസ്റ്റന്റ് സേവനം ഉള്‍പ്പെടുത്തിയ നിരവധി ഉപകരണങ്ങളും സിഇഎസ് 2019 ല്‍ അവതരിപ്പിക്കപ്പെട്ടു. ജിഇയുടെ സ്മാര്‍ട് മൈക്രോവേവ്, ലെനോവോയുടെ സ്മാര്‍ട് ക്ലോക്ക്, വേള്‍പൂളിന്റെ കിച്ചന്‍എയ്ഡ് സ്മാര്‍ട് ഡിസ്‌പ്ലേ പോലുള്ളവ അതില്‍ ചിലതാണ്. 2016 ലാണ് ഗൂഗിൾ അസിസ്റ്റന്റ് ന്റെ പ്രഖ്യാപനം കമ്പനി നടത്തിയത്. ഗൂഗിൾ അസിസ്റ്റന്റ് എന്നത് ഗൂഗിൾ വികസിപ്പിച്ച ബുദ്ധിമാനായ വെർച്വൽ വ്യക്തിഗത അസിസ്റ്റന്റ് ആണ്. ഇത് 2016 മെയ് മാസത്തിലെ ഡെവലപ്പർ കോൺഫറൻസിലാണ് പ്രഖ്യാപിച്ചത്.ഗൂഗിൾ നൗനെ അപേക്ഷിച്ച് ഗൂഗിൾ അസിസ്റ്റന്റിനു ഉപഭോക്താവുമായി രണ്ടു-വഴി സംഭാഷണങ്ങളിൽ ഏർപ്പെടാൻ കഴിയും.അസിസ്റ്റന്റ് ഗൂഗിളിന്റെ മെസ്സേജിംഗ് ആപ്പായ അലോയിലും ഗൂഗിൾ ഹോംമിലുമാണ് ആദ്യമായി അവതരിപ്പിച്ചത്. ഒരു പ്രത്യേക കാലയളവിൽ പിക്സൽ, പിക്സൽ എക്സ്എൽ സ്മാർട്ട്ഫോണുകൾക്ക്‌ എക്സ്ക്ലൂസീവ് ആയിരുന്ന അസിസ്റ്റന്റ് ഫെബ്രുവരിയിൽ 2017നു ശേഷം മാറ്റ് ആൻഡ്രോയിഡ് ഫോണുകളിലും ലഭ്യമായിതുടങ്ങി.മേയ് യിൽ ഐഒഎസ് സിൽ ഒരു അപ്പ് ആയി റിലീസ് ചെയ്തു