ഭ്രമണപഥത്തിലേക്ക് കുതിച്ച് ഹൈസിസ്

ഭ്രമണപഥത്തിലേക്ക് കുതിച്ച് ഹൈസിസ് ഭൂമിയുടെ ഉപരിതലത്തെ ഏറ്റവും അടുത്ത് നിന്ന് നിരീക്ഷിക്കുകയാണ് ലക്ഷ്യം ഐഎസ്ആര്‍ഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഹൈസിസ് ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചു. സതീഷ്ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്ന് 9.57നാണ് ഹൈസിസ് വിജയകരമായ വിക്ഷേപണം നടത്തിയത്. ഐഎസ്ആര്‍ഒ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഉപഗ്രഹമാണ് ഹൈസിസ്. ഭൂമിയുടെ ഉപരിതലത്തെ ഏറ്റവും അടുത്ത് നിന്ന് നിരീക്ഷിക്കുകയാണ് ലക്ഷ്യം. പിഎസ്എല്‍വി സി-43 ലാണ് ഉപഗ്രഹം ഭ്രമണപഥത്തിലേക്ക് കുതിക്കുന്നത്. ഹൈസിസിനൊപ്പം അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്ന് മുപ്പത് ചെറു ഉപഗ്രഹങ്ങളും പിഎസ്എല്‍വി സി-43 ഭ്രമണപഥത്തില്‍ എത്തിക്കും.