കാസില്‍...ഗൂഗിളിന്‍റെ കൃത്രിമ നഗരം

കാലിഫോര്‍ണിയ മരുഭൂമിയിലാണ് കാസില്‍ എന്ന പേരില്‍ നഗരം നിര്‍മ്മിച്ചിരിക്കുന്നത്. വേമോയുടെ സെല്‍ഫ്‌ഡ്രൈവിംങ് കാറുകളാണ് ഇവിടെ പരീക്ഷിക്കുക. ഗൂഗിളിലെ എന്‍ജിനീയര്‍മാരാണ് ഇതിനുള്ള കഠിനപ്രയത്‌നം നടത്തിയത്. പാതകള്‍, കവലകള്‍, ട്രാഫിക് സിഗ്‌നലുകള്‍ എന്നിവയെല്ലാം കാണാം. റോഡിന് സമാന്തരമായി വാഹനം പാര്‍ക്ക് ചെയ്യുന്നതിനുള്ള ഇടങ്ങള്‍, ഒറ്റവരി ഗതാഗതം, ലെയ്ന്‍ ചെയ്ഞ്ചിംഗ് എന്നീ സൗകര്യങ്ങളെല്ലാമുണ്ട്.