ഫെയ്സ്ബുക് വീഡിയോയിലും വരുമാനം!

സോഷ്യല്‍ മീഡിയയില്‍ വീഡിയോ മാത്രം കാണുന്നതിനും പങ്കുവെക്കുന്നതിനുമായി ഫെയ്‌സ്ബുക്ക് പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നു. വാച്ച് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. മൊബൈല്‍, ഡെസ്‌ക്ടോപ്, ലാപ്‌ടോപ് ഒപ്പം ടെലിവിഷന്‍ ആപ്പുകളിലും വാച്ച് ലഭ്യമാവും. ലൈവ് ആയും റെക്കോര്‍ഡ് ചെയ്തും വാച്ച് വഴി വീഡിയോകള്‍ പരിപാടികള്‍ സ്ട്രീം ചെയ്യാനാവും. ആദ്യഘട്ടത്തില്‍ അമേരിക്കയില്‍ മാത്രമാണ് വാച്ച് ലഭ്യമാവുക. വരുന്ന ആഴ്ചകളില്‍ മറ്റുള്ളവര്‍ക്കും വാച്ച് ലഭ്യമാവുമെന്ന് ഫെയ്‌സ്ബുക്ക് ബ്ലോഗില്‍ പറയുന്നു.