ലോകത്തിലെആദ്യത്തെ വയര്‍ലെസ് ചാര്‍ജിംങ് ലാപ്ടോപ് ഡെല്‍ ലാറ്റിറ്റിയൂഡ്‌ 7285 വില്‍പ്പനയ്ക്കെത്തി.

12.3 ഇഞ്ച് സ്‌ക്രീന്‍ വലുപ്പമുള്ള ലാപ്ടോപ് ആണിത്. എന്നാല്‍ ഇതിനൊപ്പം വയര്‍ലെസ് ചാര്‍ജിംങ് ഫീച്ചര്‍ ലഭിക്കണമെങ്കില്‍ അധികതുക മുടക്കണം.ഒരു വയര്‍ലെസ് ചാര്‍ജിംങ് മാറ്റിനുമേല്‍ ലാപ്ടോപ് വച്ചാണ് ചാര്‍ജിംങ് സാധ്യമാകുന്നത്. 'മാഗ്നറ്റിക് റെസണന്‍സ് വയര്‍ലെസ് ചാര്‍ജിംങ് ടെക്നോളജി'യാണ് ലാപ്ടോപ് ചാര്‍ജ് ചെയ്യാനുള്ള 30 വാട്ട് പവര്‍ വിതരണം ചെയ്യുന്നത്.