4K വിഡിയോ ഷൂട്ടു ചെയ്യാവുന്ന ആദ്യ ക്യാനന്‍ ക്യാമറ...

24MP APS-C സെന്‍സര്‍ ഉള്ള ക്യാമറ തുടക്കക്കാരെ ലക്ഷ്യമിട്ട് ഇറക്കിയ മോഡലാണ്. 4K വിഡിയോ ഷൂട്ടു ചെയ്യാവുന്ന ആദ്യ ക്യാനന്‍ മിറര്‍ലെസ് ക്യാമറയാണ് ക്യനോണിന്റെ EOS M50. ക്യാനന്റെ ശ്രേഷ്ഠമായ ഡ്യൂവല്‍ പിക്‌സല്‍ ഓട്ടോഫോക്കസ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഡിജിക് 8 പ്രൊസസര്‍ പിടിപ്പിച്ചിരിക്കുന്ന ക്യാമറയ്ക്ക് 2.36 മില്ല്യന്‍ ഡോട്ട് ഓലെഡ് ഇലക്ട്രോണിക് വ്യൂഫൈന്‍ഡര്‍ ആണ് ഈ ക്യാമറയുടെ മറ്റൊരു ഫീച്ചര്‍. വൈ-ഫൈ, ബ്ലൂടൂത് എന്‍എഫ്‌സി തുടങ്ങിയ കണക്ടിവിറ്റി ഓപ്ഷനും കാമെരയിലുണ്ട്