22 കാരന് ഗൂഗിളില്‍  ജോലി; ശമ്പളം 1.2 കോടി !

22 കാരനായ ഇന്ത്യന്‍ എം.ടെക്ക് വിദ്യാര്‍ത്ഥിക്ക് ഗൂഗിള്‍ നിര്‍മിത ബുദ്ധി സംഘത്തിലേക്ക് ക്ഷണം. ആദിത്യ പലിവാല്‍ എന്ന എന്ന ഇന്റഗ്രേറ്റഡ് എം.ടെക്ക് വിദ്യാര്‍ത്ഥിക്കാണ് ഈ സ്വപ്ന ജോലി ലഭിച്ചത്. 111 രാജ്യങ്ങളിലുള്ള അമ്പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മത്സരത്തില്‍ ആദിത്യ ഉള്‍പ്പടെ 50 പേര്‍ക്ക് മാത്രമാണ് ജോലി ലഭിച്ചത്. ശമ്പളം ഒരു വര്‍ഷത്തേക്ക് 1.2 കോടി. മുംബൈ സ്വദേശിയായ ആദിത്യ ബംഗളൂരു ഐ.ഐ.ഐ.ടി.ബി വിദ്യാര്‍ത്ഥിയാണ്. സെര്‍ച്ച് എഞ്ചിനായ ഗൂഗിള്‍ ആഗോള തലത്തില്‍ നടത്തിയ പരീക്ഷയിലാണ് ആദിത്യയെ തെരഞ്ഞെടുത്തത്. കമ്പ്യൂട്ടര്‍ ലാങുവേജ് കോഡിങ്ങിന്റെ ലോകത്തെ ഏറ്റവും പ്രധാന മത്സരമായ എ.സി.എം ഇന്റര്‍നാഷണല്‍ കൊളീജിയേറ്റ് പ്രോഗ്രാമിങ് കോണ്ടെസ്റ്റില്‍ തുടര്‍ച്ചയായ രണ്ട് വര്‍ഷം ഫൈനലിസ്റ്റുമായിരുന്നു ആദിത്യ. ജൂലൈ 16 നാണ് ആദിത്യ ഗൂഗിള്‍ സംഘത്തിനൊപ്പം ചേരുക.