സ്മാർട്ട് സൈക്കിൾ ഡൽഹിയിലും എത്തി പോയി

സ്മാർട്ട് സൈക്കിൾ ഡൽഹിയിലും എത്തി പോയി ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്നോ ആപ് സ്റ്റോറില്‍നിന്നോ സ്മാര്‍ട്ട് ബൈക്കിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം ആപ് അധിഷ്ഠിത സൈക്കിളും ഇപ്പോള്‍ ഡല്‍ഹിയില്‍ തയ്യാറായിക്കഴിഞ്ഞു. സ്മാര്‍ട്ട് ബൈക്കുകള്‍ എന്ന പേരില്‍ നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ യാത്രയ്‌ക്കൊരുങ്ങിയ സൈക്കിളുകള്‍ യുവാക്കളെ ആകര്‍ഷിക്കുമെന്നുറപ്പ്.സ്മാര്‍ട്ട് ബൈക്കുകള്‍ നിര്‍ത്തിയിട്ടിരിക്കുന്ന പ്രത്യേക കേന്ദങ്ങളില്‍ നമ്മള്‍ എത്തണം. പിന്നെ ഉപയോഗിക്കുന്ന സമയത്തിനനുസരിച്ച് നിശ്ചിതവാടക നല്‍കി സൈക്കിളില്‍ കറങ്ങാം. മറ്റേതെങ്കിലും സ്മാര്‍ട്ട് ബൈക്ക് കേന്ദ്രത്തില്‍ സൈക്കിള്‍ തിരിച്ചെത്തിക്കുകയും വേണം. ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്നോ ആപ് സ്റ്റോറില്‍നിന്നോ സ്മാര്‍ട്ട് ബൈക്കിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം. തുടര്‍ന്ന് സൈക്കിള്‍ ലഭിക്കുന്ന സ്ഥലങ്ങളിലെത്തുക. സൈക്കിളിന്റെ പിന്നിലെ ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്യുക. ഇതോടെ നാലക്കങ്ങളുള്ള കോഡ് ലഭിക്കും. സൈക്കിളില്‍ ഈ കോഡ് ടൈപ്പ് ചെയ്തശേഷം റെന്റ് എന്നതില്‍ ക്ലിക് ചെയ്താല്‍ മതിയാകും. തുടര്‍ന്ന് ഫോര്‍ക്ക് ലോക്ക് തുറന്ന് സൈക്കിളുമായി പോകാം. നഗരത്തില്‍ കൊണാട്ട് പ്ലേസ്, കെ.ജി. മാര്‍ഗ്, പട്ടേല്‍ ചൗക്ക് തുടങ്ങി വിവിധ സ്ഥലങ്ങളില്‍ സ്മാര്‍ട്ട് ബൈക്ക് സെന്ററുകളുണ്ട്. ആദ്യ അരമണിക്കൂര്‍ യാത്ര സൗജന്യമാണ്. പിന്നീടുള്ള അര മണിക്കൂറിന് പത്ത് രൂപ തുടങ്ങി വില ആരംഭിക്കും.ഇതുകൂടാതെ, ഒരാഴ്ചത്തേക്കോ മാസത്തേക്കോ സ്മാര്‍ട്ട് ബൈക്ക് കൊണ്ടുപോകാവുന്നതാണ്.