പത്തു സെക്കന്‍ഡ് കൊണ്ട് പല്ല് തേച്ച് തരുന്ന ലോകത്തിലെ ആദ്യത്തെ ഓട്ടോമാറ്റിക് ടൂത്ത് ബ്രഷ് 

ആമാബ്രഷ് എന്ന് പേരിട്ടിരിയ്ക്കുന്ന ഈ ബ്രഷില്‍ ഒരു ചെറിയ മോട്ടറും വൈബ്രേറ്ററും ഘടിപ്പിച്ചിട്ടുണ്ട്.ഇതുപയോഗിച്ചാണ് കൈ ഉപയോഗിയ്ക്കാതെ ഈ ബ്രഷ് പല്ല് വൃത്തിയാക്കുന്നത്. ഒരു മൌത്ത് പീസ്,ഒരു ഹാന്‍ഡ് പീസ് ഇങ്ങനെ രണ്ടു ഭാഗങ്ങളാണ് ഈ ബ്രഷിനുള്ളത്.ആന്റി ബാക്റ്റീരിയല്‍ സിലിക്കോണ്‍ കൊണ്ട് നിര്‍മ്മിച്ചിരിയ്ക്കുന്ന മൌത്ത് പീസ് വായില്‍ കടത്തിയാല്‍ തൊണ്ണൂറു ശതമാനം കീടാണുക്കളേയും അത് നശിപ്പിയ്ക്കുന്നു.