യാത്രാ ടിക്കട്റ്റ് ആയി  ഉപയോഗിക്കാന്‍ സ്പോര്‍ട്സ്  ഷൂ

ബെര്‍ലിന്‍ നഗരത്തില്‍ എവിടെയും ബസിലോ ട്രെയിനിലോ ട്രാമിലോ മേട്രോയിലോ യാത്ര നടത്താന്‍ ഇപ്പോള്‍ ഒരു സ്പോര്‍ട്സ് ഷൂ അവതരിപ്പിച്ചിരിക്കുകയാണ്. പ്രമുഖ സ്പോര്‍ട്സ് ഷൂ നിര്‍മ്മാതാക്കളായ അഡിഡാസാണ് ഷൂ പുറത്തിറക്കിയിരിക്കുന്നത്. ഒരു വര്‍ഷത്തെ യാത്രാ ചെലവിനായി 180 യൂറോയുടെ ഷൂവാണ് ആവശ്യമായി വരിക.യാത്രാ ടിക്കറ്റിന് സമാനമായ ചിപ്പുകള്‍ ഷൂവില്‍ ഘടിപ്പിച്ചിട്ടുണ്ട്.ഷൂ ടിക്കറ്റ് ഇനി മുതല്‍ ബെര്‍ലിനില്‍ പേപ്പര്‍ ടിക്കറ്റും കാര്‍ഡ് ടിക്കറ്റും തെര്‍മല്‍ ടിക്കറ്റും പോലെ യാത്രയ്ക്കായി ഉപയോഗിക്കാന്‍ അംഗീകാരം ലഭിച്ചു കഴിഞ്ഞു. ഇതിനായി പ്രത്യേക തരം ചിപ്പ് റീഡറുകള്‍ ബസിന്റെയും ട്രെയിനിന്റെയും പ്രവേശന വാതിലുകളില്‍ സ്ഥാപിച്ചിട്ടുണ്ട്. ബെര്‍ലിനിലെ ഔദ്യോഗിക ട്രാന്‍സ്പോര്‍ട്ട് സര്‍വ്വീസായ ബി വി ജി യുടെ തൊണ്ണൂറാം വാര്‍ഷികത്തിന്റെ ഭാഗമായിട്ടാണ് ഷൂ വിപണിയില്‍ അവതരിപ്പിച്ചത്.