വെറൊ വേറെ ലെവലാണ്...!!!

ഫെയ്സ്ബുക്കിന് എതിരാളിയായി വെറൊ ആപ്പ് ഗുഗീള്‍ പ്ലേ സ്‌റ്രോറിലും ഐഒഎസിലും 1500 ല്‍ പോലും റാങ്ക് ചെയ്യപ്പെടാത്ത വെറോ ആപ്പ് ഒരു മാസത്തിനുള്ളില്‍ പട്ടികയില്‍ 80 സ്ഥാനത്തെത്തി.വെറൊ അംഗങ്ങളാകാന്‍ ആളുകള്‍ തിക്കും തിരക്കും കൂട്ടുകയാണ്. 'തങ്ങളുടെ സര്‍വീസുകള്‍ വരിസംഖ്യാ അടിസ്ഥാനത്തിലാക്കുകയാണ്. എന്നാല്‍, ആദ്യമെത്തുന്ന 10 ലക്ഷം പേര്‍ക്ക് വെറോ ഫ്രീ ആയി ഉപയോഗിക്കാം' എന്നായിരുന്നു വെറോയുടെ ആദ്യ പരസ്യം. പിന്നീട് 'ജീവിത കാലം മുഴുവന്‍ ഫ്രീ' എന്ന ഓഫര്‍, ആളുകളുടെ അഭ്യര്‍ഥന പ്രകാരം തങ്ങള്‍ ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചുവെന്ന പ്രസ്താപന വെറൊയില്‍ ആളുകള്‍ക്ക് താത്പര്യം ജനിപ്പിച്ചു. മറ്റൊരു മുഖ്യാകര്‍ഷണം തങ്ങളുടെ സര്‍വീസ് പരസ്യക്കാര്‍ക്കു തുറന്നു കൊടുക്കില്ലെന്ന കമ്പനിയുടെ അറിയിപ്പാണ്. ആളുകള്‍ ഇടിച്ചു കയറിത്തുടങ്ങിയതോടെ വെറൊയുടെ ആപ് പണിമുടക്കുകയും ചെയ്തു. പലര്‍ക്കും സൈന്‍അപ് ചെയ്യാന്‍ പോലും സാധിക്കാതെയായി. കമ്പനി തന്നെ പ്രതികരണവുമായി രംഗത്തെത്തി.ഇത്രയധികം ആളുകളെ ഉള്‍ക്കൊള്ളാന്‍ സെര്‍വറിനാകില്ലെന്നും ഉടന്‍ പരിഹാരമുണ്ടാക്കുമെന്നും വെറോ അറിയിച്ചു