ചൊവ്വ നിര്‍മ്മിക്കാന്‍ യു.എ.ഇ

'ചൊവ്വാനഗരം' തന്നെ നിര്‍മിക്കാനുള്ള പുറപ്പാടിലാണ് യുഎഇ. 140 മില്യണ്‍ ഡോളര്‍ ചെലവില്‍ എമിറാറ്റി മരുഭൂമിയില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന പദ്ധതി അബുദാബിയില്‍ സര്‍ക്കാര്‍ വാര്‍ഷികയോഗത്തിലാണ് പ്രഖ്യാപിച്ചത്.ചൊവ്വയിലേതിനു സമാനമായി ദുബായ്ക്കു ചുറ്റുമുള്ള മരുഭൂമിയുടെ ചുവന്ന നിറം തന്നെയാണ് പദ്ധതി നടപ്പാക്കാന്‍ ഇവിടം തെരഞ്ഞെടുക്കാന്‍ കാരണം. മാഴ്‌സ് സൈന്റിഫിക് സിറ്റി എന്ന പേരില്‍ 19 ലക്ഷം സ്‌ക്വയര്‍ഫീറ്റില്‍ നിര്‍മിക്കുന്ന സമുച്ചയത്തിന് പുറംലോകവുമായി ബന്ധങ്ങളൊന്നുമുണ്ടാവില്ല.