പണി വേഗത്തിലാക്കാന്‍ 3-ാം തള്ളവിരല്‍...!!!

ഡാനി ക്ലോഡിന്റെ ഈ തള്ളവിരല്‍ വൈറലാകുന്നു കൃത്രിമ അവയവങ്ങളുടെ രൂപകല്‍പ്പനയില്‍ വലിയ മാറ്റവുമായി ഡാനി ക്ലോഡ്.പ്രൊഡക്റ്റ് ഡിസൈനറായ ഡാനി അവതരിപ്പിക്കുന്നത് തള്ളവിരലാണ്.ശരീരത്തില്‍ ഘടിപ്പിക്കുകയോ നീക്കം ചെയ്യുകയോ ചെയ്യാവുന്നൊരു മൂന്നാം തള്ളവിരല്‍.ത്രിഡി പ്രിന്റ് ചെയ്‌തെടുത്തതാണ് ഈ വിരല്‍.ഒപ്പം കൈയ്യില്‍ ഘടിപ്പിക്കാവുന്നൊരു ഹാന്റ് പീസ് വാച്ച് സ്ട്രാപ്പ് എന്നിവയാണ് ഈ തള്ളവിരലിന്റെ ഭാഗം രണ്ട് ബൗഡന്‍ കേബിളുകള്‍ വാച്ച് സ്ടാപ്പിലെ രണ്ട് മോട്ടോറുകളുമായും 2 ബ്ലൂടൂത്ത് കണ്‍ട്രോളറുകളുമായും ബന്ധിപ്പിച്ചിട്ടുണ്ട്.ഈ ബ്ലൂടൂത്ത് കണ്‍ട്രോളറുകള്‍ ഷൂസിലെ ബ്ലൂടൂത്ത് കണ്‍ട്രോളറുമായി ബന്ധിപ്പിച്ചിരിക്കുന്നുകാലിലെ തള്ളിവിരലുകളുടെ ചലനത്തിനനുസരിച്ചാണ് ഈ കൃത്രിമ വിരലിന്റെ ചലനം ജോലികള്‍ പലതും ആയാസരഹിതമാക്കാന്‍ ഈ മൂന്നാം തള്ളവിരല്‍ സഹായിക്കുമെന്നാണ് ഡാനി ക്ലോഡ് പറയുന്നത്.