‘Pet Translator’-അവരോട് ഇനി സംസാരിക്കാം....!!!

വളര്‍ത്തുമൃഗങ്ങളുടെ ഭാഷ മനസിലാക്കാന്‍ പെറ്റ് ട്രാന്‍സിലേറ്റര്‍ വികസിപ്പിക്കാന്‍ ശാസ്ത്രജ്ഞര്‍ ഓമനിച്ചു വളര്‍ത്തുന്ന മൃഗങ്ങളുടെ ഭാഷ അറിയാന്‍ ഒരു പരിമിതിയുണ്ട്.അത് മറികടക്കുകയാണ് ആധുനിക സാ്‌ങ്കേതിക വിദ്യ.യുഎസില്‍ നിന്നുള്ള ഒരു കൂട്ടം ശാസ്ത്രജ്ഞന്‍മാര്‍ ആണ് മൃഗഭാഷ മനുഷ്യന് മനസ്സിലാകുന്ന ഭാഷയിലേക്ക് തര്‍ജ്ജിമ ചെയ്യാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. . മൃഗങ്ങളുടെ ശബ്ദവും മുഖഭാവവും മനസിലാക്കി ഇംഗ്ലീഷിലേക്ക് തര്‍ജ്ജിമ ചെയ്യുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ വികസിപ്പെച്ചടുക്കാനുള്ള ശ്രമത്തിലാണ് ഇവര്‍.നായകളുടെ കുരയ്ക്കല്‍, മുരളല്‍, ഓലിയിടല്‍ എന്നിങ്ങനെ വിവിധ തരത്തിലുള്ള സ്വഭാവങ്ങളും പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നായകളുടെ ആശയവിനിമയം മനസിലാക്കാന്‍ ഇത്തരം സ്വഭാവങ്ങള്‍ എല്ലാം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ഉപയോഗിക്കുന്നുണ്ട്.അരിസോണ യൂണിവേഴ്‌സിറ്റി പ്രൊഫസറായ സ്ലോബോദ് ചികോഫ് ആണ് പഠനത്തിന് നേൃത്വം നല്‍കുന്നത്.ഇതിന്റെ തുടര്‍ച്ചയോണം പ്രെയ്‌റി ഡോഗിന്റെ ഭാഷ ഇംഗ്ലീഷിലേക്ക് തര്‍ജ്ജിമ ചെയ്യുന്ന അല്‍ഗോരിതം ഗവേഷകര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.പത്ത് വര്‍ഷത്തിനുള്ളില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് അവരുടെ ഉടമകളുമായി പെറ്റ് ട്രാന്‍സ്ലേറ്റര്‍ ഉപയോഗിച്ച് സംസാരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ