കാര്‍ വിളിക്കാനും കാര്യങ്ങള്‍ നോക്കാനും...

ഒരു സ്മാര്‍ട്‌ഫോണ്‍ ചെയ്യുന്ന പണികളെല്ലാം കൃത്യമായി അനുകരിക്കാന്‍ കഴിയുന്ന സ്മാര്‍ട്ട് ഫ്രിഡ്ജുമായി സാംസങ് പഴങ്ങളും പച്ചക്കറികളും മറ്റും കേടാകാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഫ്രിഡ്ജ് ഉപയോഗിച്ച് ഒരു ടാക്‌സി ബുക്ക് ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ സാങ്കേതിക രംഗത്ത് മാറ്റങ്ങള് സംഭവിച്ചിരിക്കുന്നു.സാംസങ്ങാണ് ഇത്തരത്തിലുള്ള റഫ്രിജറേറ്റര്‍ അവതരിപ്പിച്ചിരിക്കുന്നത്. ലാസ് വെഗാസില്‍ നടക്കുന്ന സി.ഇ.എസ് ഗാഡ്‌ജെറ്റ് ഷോയിലാണ് സാംസങ് ഫാമിലി ഹബ് 3.0 എന്നു പേരുള്ള റഫ്രിജറേറ്റര്‍ അവതരിപ്പിച്ചത്. രണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് സാംസങ് തന്നെ അവതരിപ്പിച്ച ഇന്റര്‍നെറ്റ് കണക്റ്റഡ് റഫ്രിജറേറ്ററിന്റെ പുതിയ രൂപമാണിത്. അടുക്കളയില്‍ വെയ്ക്കാവുന്ന ഫാമിലി ഹബ് 3.0 എന്ന സ്മാര്‍ട്ട് റഫ്രിജറേറ്ററിനോട് വീട്ടുകാര്‍ക്ക് സംസാരിക്കാം. അന്നത്തെ ആഹാരം എന്തായിരിക്കണമെന്ന് ഒരാളോടെന്ന പോലെ ചര്‍ച്ചചെയ്യാം, അവരുടെ ആഹാരങ്ങള്‍ കേടുവന്നിട്ടുണ്ടോ എന്ന് ചോദിച്ചറിയാം, വീട്ടിലെ മറ്റ് ഉപകരണങ്ങളെ നിയന്ത്രിക്കുകയുമാകാം.ഇനി ഇതൊന്നും കൂടാതെ ആവശ്യമുള്ളപ്പോള്‍ ഒരു ഉബര്‍ ടാക്‌സി ബുക്ക് ചെയ്യാനും ഈ റഫ്രിജറേറ്റര്‍ ഉപയോഗിക്കാം. വീട്ടിലെ ഒരോ അംഗങ്ങളേയും ഈ റഫ്രിജറേറ്റര്‍ തിരിച്ചറിയും. സാംസങിന്റെ ബിക്‌സ്ബി വോയ്‌സ് അസിസ്റ്റന്റ് എന്ന സങ്കേതമാണ് ഈ റഫ്രിജറേറ്ററില്‍ ഉപയോഗിച്ചിരിക്കുന്നത്.