ചൈല്‍ഡ് ലോക്ക് സംവിധാനം നിര്‍ത്തലാക്കുന്നു

രാജ്യത്തെ ടാക്സികളിലും ക്യാബുകളിലും ഏര്‍പ്പെടുത്തിയ ചൈല്‍ഡ് ലോക്ക് സംവിധാനം നിര്‍ത്തലാക്കുന്നു സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി രാജ്യത്തെ ടാക്സികളിലും ക്യാബുകളിലും ഏര്‍പ്പെടുത്തിയ ചൈല്‍ഡ് ലോക്ക് സംവിധാനം നിര്‍ത്തലാക്കുന്നു.ചൈല്‍ഡ് ലോക്കിന് പകരം പുതിയ സംവിധാനമൊരുക്കും. അടുത്ത വര്ഷം മുതല്‍ ഇത് നിലവില്‍ വരും. സ്ത്രീകളുടെ സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തിയ സംവിധാനം ഡ്രൈവര്‍മാര്‍ ദുരുപയോഗം ചെയ്യുന്നതിനാലാണ് പുതിയ തീരുമാനം. ചൈല്‍ഡ് ലോക്ക് ഇട്ട് കഴിഞ്ഞാല്‍ പുറത്തു നിന്ന് മാത്രമേ ഡോര്‍ തുറക്കാനാകൂ.ഇതുപയോഗിച്ച് സ്ത്രീകളെ മാനസികമായും മറ്റും പീഡിപ്പിച്ചതായുള്ള പരാതികള്‍ ഡല്‍ഹി, ബംഗ്ലൂര്‍, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് ലഭിച്ചു. ടാക്സികളിലും ക്യാബുകളിലും നിന്നുമാണ് അടിയന്തിരമായി സംവിധാനം മാറ്റുന്നത്. മറ്റു വാഹനങ്ങള്‍ക്ക് സമയം അനുവദിക്കും. അടുത്ത വര്ഷം മുതല്‍ പുറത്തിറങ്ങുന്ന കാറുകളില്‍ പുതിയ സംവിധാനം ആകും ഉണ്ടാകുക.