പീ ബഡ്ഡി...അവളെ സഹായിക്കാന്‍....!!!

യാത്രാവേളകളില്‍ സ്ത്രീകള്‍ക്ക് നിന്ന് മൂത്രമൊഴിക്കാന്‍ ഡിസ്‌പോസിബിള്‍ ഉപകരണം പൊതുയിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് അവസാനമില്ല.ഇതില്‍ ഏറ്റവും പ്രധാനം വൃത്തിയുള്ള മൂത്രപ്പുരകളില്ലെന്നതു തന്നെ.വൃത്തിയില്ലാത്ത പൊതു ശൗചാലയങ്ങള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമാകും ഇനി മൂത്രം ഒഴിക്കാതിരുന്നാലും ആരോഗ്യത്തിന് നല്ലതല്ല .ഈ പ്രശ്‌നങ്ങള്‍ക്കൊരു പരിഹാരവുമായി രംഗത്തെത്തിയ ഉപകരണമാണ് പീ ബഡ്ഡി.ഇവയ്ക്കുള്ള പ്രധാന ആകര്‍ഷണം ഡിസ്‌പോസിബിള്‍ ആണെന്നതു തന്നെ ഉപയോഗശേഷം കളയാം.സ്ത്രീകള്‍ക്ക് നിന്നു കൊണ്ട് മൂത്രമൊഴിക്കാന്‍ സഹായിക്കുന്ന ഇവ യാത്രാവേളകളില് പ്രയോജനകരമാണ്.അടിസ്ഥാന സൗക്രര്യമില്ലാത്ത ടോയ്‌ലറ്റുകളില്‍ പോകേണ്ട സാഹചര്യതത്തില്‍ സ്ത്രീകള്ക്ക് പീ ബഡ്ഡി കയ്യില്‍ കരുതാം.വിവിധ ഓണ്‍ലൈന്‍ഷോപ്പിംഗ് സൈറ്റുകളില്‍ പീ ബഡ്ഡി ലഭ്യമാണ്.5 എണ്ണമടങ്ങിയ ഒരു പായ്ക്കറ്റിന് 100 രൂപയാണ് വില പീ ഈസി എന്നൊരു സംവിധാനം ആതായത് വീണ്ടും ഉപയോഗിക്കാവുന്ന ഉപകരണം നേരത്തെ വിപണികളിലെത്തിയിരുന്നു