പ്രണയിക്കാന്‍ വിവോയും......ഇത് ലിമിറ്റഡ്....!!!

ഇന്ത്യന്‍ യുവത്വത്തെ ആകര്‍ഷിക്കാന്‍ ഫാഷന്‍ രംഗവുമായി കൈകോര്‍ത്ത് വിവോ വാലന്റൈന്‍ ദിനത്തില്‍ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ വിവോയും ഫാഷന്‍ രംഗത്തെ പ്രമുഖ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയും ഒന്നിച്ച് ഇന്‍ഫിനിറ്റ് റെഡ് എന്ന വിവോ വി7പ്ലസ്സിന്റെ പുതിയ പതിപ്പ് പുറത്തിറക്കുന്നു. യുവാക്കളെ ലക്ഷ്യമിട്ട് അവതരിപ്പിക്കുന്ന ഫോണ്‍ 24മെഗാപിക്സലുമായി എത്തുന്ന സെല്‍ഫി മോഡലാണ്. 22,990രൂപയാണ് മോഡലിന് വിലയിട്ടിരിക്കുന്നത്. ഫോണ്‍ ആമസോണില്‍ നിന്നും നേരിട്ട് കടകളില്‍ നിന്നും വാങ്ങാന്‍ കഴിയും.