എത്തി എത്തി .ഓണര്‍ പത്ത് എത്തി

ഓണര്‍ 10 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയിലെത്തി ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ഓണര്‍ 10 ഇന്ത്യന്‍ വിപണിയില്‍ ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ വാവേയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ ഓണര്‍ 10 ഔദ്യോഗികമായി അവതരിപ്പിച്ചു. ഇന്ത്യന്‍ വിപണിയില്‍ ഫോണിന് 32,999 രൂപയായിരിക്കും വില. ഓണര്‍ വ്യൂ 10 സ്മാര്‍ട്‌ഫോണിന് പിന്‍ഗാമിയായാണ് ഓണര്‍ 10 സ്മാര്‍ട്‌ഫോണ്‍.മിഡ്‌നൈറ്റ് ബ്ലാക്ക്, ഫാന്റം ബ്ലൂ നിറങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തുക. ഗ്ലാസുകൊണ്ടുള്ള പിന്‍ഭാഗവും മെറ്റല്‍ ഫ്രെയിമുമാണ് ഫോണിന്റെ സവിശേഷത നോച്ച് ഡിസ്‌പ്ലേ രൂപകല്‍പ്പനയാണ് ഫോണിന് വാവേയുടെ തന്നെ കിരിന്‍ 970 പ്രൊസസറാണ് ഫോണില്‍ ഉപയോഗിച്ചിട്ടുള്ളത്.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക ന്യൂറല്‍ പ്രൊസസിങ് എഞ്ചിനും ഫോണിലുണ്ടാവും.ആറ് ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജും ഉണ്ട്.24 മെഗാപിക്‌സലിന്റേതാണ് സെല്‍ഫി ക്യാമറ.3400 എംഎഎച്ച് ബാറ്ററിയുഎസ്ബി ടൈപ്പ് സി പോര്‍ട്ട്, വൈഫൈ, ബ്ലൂടൂത്ത് എന്നീ സൗകര്യങ്ങളും ലഭ്യമാണ് . ഫ്‌ലിപ്പ്കാര്‍ട്ടില്‍ ഫോണ്‍ ലഭ്യമാണ് .