ആയുധങ്ങളോട് നോ പറഞ്ഞ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്

ആയുധങ്ങളിലും നിരീക്ഷണ സംവിധാനങ്ങളിലും ഉപയോഗിക്കില്ല. ആയുധങ്ങളില്‍ ഉപയോഗിക്കുന്നതിനായി നിര്‍മിത ബുദ്ധി വികസിപ്പിക്കില്ലെന്നും അതിന് വേണ്ടി ഭരണകൂടവുമായും സൈന്യവുമായും സഹകരിക്കില്ലെന്നും ഗൂഗിള്‍ സിഇഓ. മനുഷ്യാവകാശങ്ങള്‍ക്ക് വിഘാതമാവുകയും അന്താരാഷ്ട്ര ചട്ടങ്ങള്‍ ലംഘിക്കുകയും ചെയ്യുന്ന ആയുധങ്ങള്‍ക്കും, നിരീക്ഷണ സംവിധാനങ്ങള്‍ക്കും വേണ്ടി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കില്ലെന്ന് ഗൂഗിളിന്റെ പ്രതിജ്ഞ.ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈയാണ് കമ്പനിയുടെ നയങ്ങളും തത്വങ്ങളും വ്യക്തമാക്കിയത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എങ്ങനെ വികസിപ്പിക്കുന്നു, എങ്ങനെ ഉപയോഗിക്കുന്നു എന്നത് സമൂഹത്തില്‍ ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കുന്നതാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ മുന്‍നിരക്കാരെന്ന നിലയില്‍ ഇത് ശരിയായ നിലയിലാവേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണെന്ന നിലപാടിലാണ് ഗൂഗിള്‍.ആയുധങ്ങളില്‍ ഉപയോഗിക്കുന്നതിനായി സൈന്യത്തെ സഹായിക്കില്ലെങ്കിലും സൈബര്‍ സുരക്ഷ, പരിശീലനം, മിലിറ്ററി റിക്രൂട്ട്‌മെന്റ്, ആരോഗ്യപരിപാലനം, തിരച്ചില്‍, രക്ഷാപ്രവര്‍ത്തനം എന്നീ മേഖലകളില്‍ സൈന്യവുമായി സഹകരിക്കുമെന്നും ഗൂഗിള്‍ അറിയിച്ചു