വാട്‌സ് ആപ്പിനെ ആപ്പിലാക്കി വ്യാജന്‍.....

പ്രമുഖ മെസേജിംഗ് ആപ്ലിക്കേഷനായ വാട്ട്‌സാപ്പിന്റെ വ്യാജപതിപ്പിന് 1 മില്യണ്‍ ഡൗണ്‍ലോഡ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ 'അപ്‌ഡേറ്റ് വാട്ട്‌സാപ്പ് മെസഞ്ചര്‍' എന്ന പേരിലാണ് വ്യാജന്‍ പ്രചരിക്കുന്നത്. ഇതിന് പിന്നില്‍ മറ്റെതെങ്കിലും ചാറ്റ് സര്‍വീസ് കമ്പനി ആയിരിക്കാമെന്ന് വാട്ട്‌സാപ്പ് വ്യക്തമാക്കി. വ്യാജ ആപ്പിനെ പ്ലേ സ്റ്റോറില്‍ നിന്ന് ഗൂഗിള്‍ നീക്കം ചെയ്‌തെങ്കിലും ഇത് അറിയാതെ എങ്കിലും ഡൗണ്‍ലോഡ് ചെയ്തവരെല്ലാം ജാഗ്രതപാലിക്കണം. യഥാര്‍ത്ഥ വാട്ട്‌സാപ്പാണെന്ന് തോന്നുന്ന വിധത്തില്‍ തന്നെയാണ് വ്യാജനും നിര്‍മിച്ചിരിക്കുന്നത്. ഒരു സാധാരണ യൂസറിന് ഇവ തമ്മിലുള്ള വ്യത്യാസം കണ്ടുപിടിക്കാന്‍ പെട്ടെന്ന് സാധിക്കുകയില്ല.സ്‌പെയ്‌സ് എന്നു തോന്നിക്കും വിധമുള്ള പ്രത്യേക കാരക്ടേഴ്‌സ് ഉപയോഗിച്ചാണ് വ്യാജ പതിപ്പില്‍ സ്‌പെയ്‌സ് നികത്തുന്നത്. സോഫ്റ്റ്വെയറുകള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള പരസ്യങ്ങളും വ്യാജ പതിപ്പില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. വാട്ട്‌സാപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ഒട്ടോമാറ്റിക് അപ്‌ഡേറ്റ്‌സിനെ ഇത് ബാധിച്ചിട്ടില്ല . ഔദ്യോഗിക പതിപ്പാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കണമെന്ന് കമ്പനി വ്യക്തമാക്കി. പിഇജിഐ 3 റേറ്റിംഗുള്ള ഔദ്യോഗിക വാട്‌സ്ആപ്പിന് നിലവില്‍ ഒരു ബില്യണ്‍ ഉപഭോക്താക്കളാണുളളത്.