ഫെയ്‌സ്ബുക്കില്‍ 127 കോടി ഫെയ്ക്കന്മാര്‍....!!!

2.1 ബില്യണ്‍ പ്രതിമാസ ഉപഭോക്താക്കളില്‍ 13 ശതമാനം പേര്‍ നിയമാനുസൃതമല്ലാത്തവര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഏറ്റവും ജനപ്രിയമായ ഫെയ്‌സ്ബുക്കില്‍ ആകെ വ്യാജന്മാര്‍ പ്രചാരത്തില്‍ ഒന്നാമനായ ഫേസ്ബുക്കില്‍ 127 കോടി വ്യാജ അക്കൗണ്ടുകളുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.മൂന്നാം പാദ വരുമാനം പ്രസിദ്ധപ്പെടുത്തുന്നതിനൊപ്പമാണ് വ്യാജ അക്കൗണ്ടുകളെ കുറിച്ചും വെളിപ്പെടുത്തിയിരിക്കുന്നത്. മുമ്പ് കണക്കുകൂട്ടിയതിനെക്കാള്‍ പതിനായിരക്കണക്കിന് അധിക വ്യാജ പ്രൊഫൈലുകളാണ് നിലവിലുള്ളത് 2.1 ബില്യണ്‍ വരുന്ന 2017 മൂന്നാം പാദ പ്രതിമാസ ഉപഭോക്താക്കളില്‍ 2 മുതല്‍ 3 ശതമാനം വരെ യൂസര്‍ മിസ്‌ക്ലാസിഫൈഡ് വിഭാഗത്തില്‍പ്പെട്ടതായിരുന്നുവെന്ന ഫേസ്ബുക്ക് പറയുന്നു.ജൂലായില്‍ നടത്തിയ പ്രാഥമിക നിഗമനത്തില്‍ ഇത്തരത്തില്‍പ്പെട്ട 1 ശതമാനം അക്കൗണ്ടുകള്‍ മാത്രമേ ഉണ്ടാകൂഎന്നാണ് കണക്കാക്കിയിരുന്നത്.ഈ അക്കൗണ്ടുകളില്‍ 10 ശതമാനം യഥാര്‍ത്ഥ ഉപഭോക്താക്കളുടെ ഡൂപ്ലിക്കേറ്റ് ആണ്.ചുരുക്കി പറഞ്ഞാല് 2.1 ബില്യണ്‍ പ്രതിമാസ ഉപഭോക്താക്കളില്‍ 13 ശതമാനം പേര്‍ നിയമാനുസൃതമല്ലാത്തവരാണ്