ഫേയ്ക്കന്മാരുടെ ഇന്ത്യ

ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ വ്യാജ അക്കൗണ്ടുകള്‍ ഉള്ളത് ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്. ലോകത്താകെ 20 കോടി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ വ്യാജമെന്നാണ് കണ്ടെത്തല്‍. സജീവമായുള്ള അക്കൗണ്ടുകളുടെ 10 ശതമാനത്തോളമാണ് ഇത്. വ്യാജ എഫ്ബി അക്കൌണ്ടുകള്‍ ഏറ്റവും കൂടുതലുള്ളത് ഇന്ത്യയിലാണെന്നും ഫേസ്ബുക്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഡിസംബര്‍ വരെയുള്ള കണക്കാണിത്. ഇന്ത്യയെക്കൂടാതെ ഇന്‍ഡൊനീഷ്യ, ഫിലിപ്പീന്‍സ്, വിയറ്റ്‌നാം രാജ്യങ്ങളിലും വ്യാജ അക്കൗണ്ടുകള്‍ കൂടുതലാണ്. 2016 ല്‍ 11.42 കോടിയുണ്ടായിരുന്ന വ്യാജ അക്കൗണ്ടുകളുടെ എണ്ണത്തില്‍ 14 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്.