ആ ഫോണ്‍ തുറക്കാന്‍ 48 വര്‍ഷം കാത്തിരിക്കണം...???

ഐഫോണ്‍ ലോക്ക് തെറ്റിച്ചു ഇനി ഫോണ്‍ തുറക്കാന്‍ 48 വര്‍ഷം കാത്തിരിക്കണം രണ്ടുവയസുകാരന്‍ അമ്മയുടെ ഐഫോണ്‍ ലോക്കായത് 48 വര്‍ഷം. കുഞ്ഞിന് വീഡിയോ കാണാന്‍ കൊടുത്ത ഐഫോണ്‍ തെറ്റായ പാസ്‌കോഡ് ഉപയോഗിച്ചതു കാരണമാണ് ഇത്തരത്തില്‍ പണികിട്ടിയത്.അതോടെ25 മില്യണ്‍ മിനുട്ട് അഥവ 48 വര്‍ഷത്തേക്ക് ഫോണ്‍ തുറക്കാനാവില്ലെന്ന സന്ദേശം സ്‌ക്രീനില്‍ തെളിയുകയായിരുന്നു.ഇതോടെ ഫോണിലെ പ്രധാന ഡാറ്റയെല്ലാം നഷ്ടമാകുമെന്ന പേടിയിലാണ് ഷങ്ഹായ് സ്വദേശി ലു. ലു ഫോണുമായി ഉടന്‍ തന്നെ ആപ്പിള്‍ സ്റ്റോറിലെത്തിയെങ്കിലും.ഒന്നുകില്‍ ഫോണ്‍ ഫാക്ടറി റീസെറ്റ് ചെയ്യുക. അല്ലെങ്കില്‍ 48 വര്‍ഷം കാത്തിരിക്കുക എന്നീ രണ്ട് മാര്‍ഗ്ഗങ്ങളാണ് മുന്നിലുണ്ടായിരുന്നത് റീസെറ്റ് ചെയ്താല്‍ ഫോണില്‍ ശേഖരിച്ചുവെച്ച പ്രധാന വിവരങ്ങളെല്ലാം നഷ്ടമാകുമന്നതിനാല് റീ സെറ്റ് ചെയ്യാന്‍ ലൂ തയ്യാറല്ല.സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഐഫോണുകളില്‍ ഒന്നുമുതല്‍ അഞ്ചു തവണ വരെ പാസ്‌കോഡ് തെറ്റായി ഉപയോഗിച്ചാല്‍ ചുവന്ന അക്ഷരത്തില്‍ മുന്നറിയിപ്പു തരും.