സൗജന്യസേവനം നല്‍കി എയര്‍ടെല്ലും ജിയോയും

മഴക്കെടുതിയെ നേരിടാന്‍ എയര്‍ടെല്ലും ജിയോയും; ഏഴ് ദിവസത്തേക്ക് എല്ലാവര്‍ക്കും സൗജന്യസേവനം നല്‍കുമെന്ന് കമ്പനി അറിയിച്ചു മഹാപ്രളയത്തില്‍ വലയുന്ന കേരളത്തിന്‍റെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ കൈത്താങ്ങാകുകയാണ് ടെലിക്കോം കമ്പനികള്‍. പ്രളയ ദുരിതം പേറന്നവര്‍ മൊബൈലില്‍ ഇന്‍റര്‍നെറ്റും വിളിക്കാന്‍ കാശും ഇല്ലന്നോര്‍ത്ത് സങ്കടപ്പെടേണ്ടതില്ല. കേരള സർക്കിളിൽ ഏഴുദിവസത്തെ കോളും ഡാറ്റയും സൗജന്യമായിരിക്കുമെന്ന് ജിയോയും എയര്‍ടെല്ലും അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങളുടെയെല്ലാം കേന്ദ്രമായി മൊബൈല്‍ ഫോണ്‍ മാറിയ സാഹചര്യത്തിലാണ് തീരുമാനം.കഴിഞ്ഞ ദിവസങ്ങളില്‍ കെട്ടിടങ്ങളില്‍ കുടിങ്ങിയവര്‍ മൊബൈല്‍ ഫോണില്‍ രക്ഷാപ്രവര്‍ത്തകരെ വിളിക്കുകയും ലൊക്കേഷന്‍ അയക്കുകയും ചെയ്തതിലൂടെയാണ് പലരും രേക്ഷപെട്ടത്. മഴക്കെടുതി പേറുന്ന കേരളീയരുടെ കണ്ണീര്‍ തുടയ്ക്കാന്‍ തങ്ങളുണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.