ഫെയ്സ് ബുക്കിലെ സ്വകാര്യങ്ങള്‍ വില്‍പ്പനയ്ക്ക്

അവയില്‍ നിന്നുള്ള സ്വകാര്യ സന്ദേശങ്ങള്‍ വില്‍പ്പനയ്ക്കു വച്ചിരിക്കുകയുമാണെന്ന്‍ പുതിയ റിപ്പോര്‍ട്ട്‌. എഫ്ബി സെയ്‌ലര്‍ (FBSaler) എന്ന ഉപഭോക്താവ് താന്‍ ഏകദേശം 120 മില്ല്യന്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ വില്‍ക്കുന്നുണ്ട് എന്നു പരസ്യം ചെയ്തപ്പോഴാണ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ട വിവരം പുറത്തറിയുന്നത് . തുടര്‍ന്ന് സൈബര്‍ സുരക്ഷാ സ്ഥാപനമായ ഡിജിറ്റല്‍ സെയ്ല്‍സ് ഈ അവകാശവാദത്തിന്റെ നിജസ്ഥിതി പരിശോധിക്കുകയും 81,000 ലേറെ പ്രൊഫൈലുകള്‍, അവയിലെ സ്വകാര്യ സന്ദേശങ്ങളടക്കം, വില്‍പ്പനയ്ക്കു വച്ചിട്ടുണ്ടെന്നു കണ്ടെത്തുകയുമായിരുന്നു. ടെക്സ്റ്റ് സന്ദേശങ്ങള്‍ മാത്രമായിരുന്നില്ല, ഫോട്ടോകളും മറ്റു ഫോര്‍മാറ്റുകളിലുള്ള ഉള്ളടക്കങ്ങളും ഇത്തരത്തില്‍ വില്പനയ്ക്ക് വെച്ചിരിക്കുകയാണ്. യുക്രെയ്ന്‍, റഷ്യ എന്നിവടങ്ങളില്‍ നിന്നുള്ളവരുടെ അക്കൗണ്ടുകളാണ് കൂടുതലായും ഹാക്കു ചെയ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ആരുടെയും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടില്ല എന്നാണ് ഫെയ്‌സ്ബുക്ക് അവകാശപ്പെട്ടത്. ഇതു തങ്ങളുടെ പിഴവല്ലെന്നും അവര്‍ വാദിക്കുന്നു. ഫെയ്‌സ്ബുക്കില്‍ നിന്നുള്ള വിവരങ്ങള്‍ വില്‍പ്പനയ്ക്കു വച്ച സ്ഥലങ്ങളിലെ നിയമപാലകരെയും, പ്രാദേശിക ഭരണാധികാരികളെയും തങ്ങള്‍ സമീപിച്ചിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തി. എന്നാല്‍, ഡിജിറ്റല്‍ ഷാഡോസ് പറയുന്നത് ഹാക്കു ചെയ്യപ്പെട്ട വിവരം ഫെയ്‌സ്ബുക്ക് അറിഞ്ഞിരിക്കുമെന്നു തന്നെയാണ്. ഇത്രയധികം പേരുടെ ഡേറ്റ ചോര്‍ന്ന വിവരം അറിയാതിരിക്കാന്‍ ഒരു സാധ്യതയുമില്ല എന്നാണ് അവര്‍ പറയുന്നത്. കാര്യം എന്ത് തന്നെയായാലും സ്വകാര്യങ്ങലളൊന്നും സുരക്ഷിതമാല്ലെന്നാണ് ഈ സംഭവം തെളിയിക്കുന്നത്.