കാൽപ്പന്ത് കളിക്ക് ഇന്ന് കിക്ക്‌ ഓഫ്

 മോസ്‌കോയിലെ ല്യൂഷ് നിക്കി സ്‌റ്റേഡിയത്തില്‍ റഷ്യയും സൗദി അറേബ്യയും തമ്മിലാണ് ഉദ്ഘാടന മത്സരം. ലോകത്തു ഏറ്റവും കൂടുതൽ ആരാധകരുള്ള ജനപ്രിയ വിനോദമായ ഫുട്‌ബോളിന്റെ ലോകകപ്പ് പോരാട്ടം ഇന്നാരംഭിക്കുന്നു .ലോകകപ്പിന്റെ ഇരുപത്തിയൊന്നാം എഡിഷന് റഷ്യ അരങ്ങൊരുക്കുകയാണ്. ഇന്ത്യൻ സമയം ഇന്നു രാത്രി 8.30ന് മോസ്‌കോയിലെ ല്യൂഷ് നിക്കി സ്‌റ്റേഡിയത്തില്‍ റഷ്യയും സൗദി അറേബ്യയും തമ്മിലാണ് ഉദ്ഘാടന മത്സരം. ഫൈനല്‍ ജൂലൈ പതിനെട്ടിന് ഉദ്ഘാടന മത്സരം നടക്കുന്ന അതേവേദിയില്‍ തന്നെയാണ് അരങ്ങേറുന്നത്. 2006-ന് ശേഷം യൂറോപ്പില്‍ അരങ്ങേറുന്ന ആദ്യ ലോകകപ്പാണിത്. ബ്രസീൽ, അർജന്റീന, ജർമനി, ഫ്രാൻസ്, സ്പെയിൻ, ഇംഗ്ലണ്ട്, പോർചുഗൽ തുടങ്ങി ലോകകപ്പിനുള്ള 32 ടീമുകളും റഷ്യയിലെ വിവിധ നഗരങ്ങളിലായി തമ്പടിച്ചുകഴിഞ്ഞു. ആറാം ലോക കിരീടം ലക്ഷ്യമിട്ടു ബ്രസീൽ ഇറങ്ങുമ്പോൾ കഴിഞ്ഞ ലോകകപ്പിലെ അജയ്യത നിലനിർത്താനാണു ജർമനിയുടെ വരവ്. 11 നഗരങ്ങളിലെ 12 വേദികൾ. 64 മത്സരങ്ങൾ. 32 ടീമുകൾ. നിലവിലെ ചാമ്പ്യൻമാരായ ജർമനി ഉൾപ്പെടെ കഴിഞ്ഞ ലോകകപ്പിൽ കളിച്ച 20 രാജ്യങ്ങൾ. എല്ലാ ലോകകപ്പും കളിച്ച ഏക ടീമായ ബ്രസീലും ആരാധകർ ഏറെയുള്ള അർജന്റീനയും വിപ്ലവഭൂമിയിൽ പോരാടാനുണ്ട് . എന്നാൽ , നാലുവട്ടം ചാമ്പ്യൻമാരായ ഇറ്റലിയും മൂന്നുതവണ ഫൈനൽ കളിച്ച ഹോളണ്ടും യോഗ്യത നേടാത്തത് ഈ ലോകകപ്പിന്റെ വേദനയാണ്.