മിതാലിയെ ഒഴിവാക്കിയതില്‍ കുറ്റബോധമില്ല : ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത്

മിതാലിയെ ഒഴിവാക്കിയതില്‍ കുറ്റബോധമില്ല :  ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത്

 ടി ട്വന്റി വനിതാ ലോകകപ്പ് സെമിഫൈനലില്‍ ഇംഗ്ലണ്ടിനോട് തോറ്റ് പുറത്തായതിന് പിന്നാലെ ഇന്ത്യന്‍ ടീമില്‍ പൊട്ടിത്തെറി


സെമിയില്‍ മിതാലി രാജിനെ കളിപ്പിക്കാതിരുന്നതുമായി ബന്ധപ്പെട്ടാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത് . എന്നാൽ മിതാലിയെ കളിപ്പിക്കാതിരുന്നത് ടീം തീരുമാനമാണെന്നും അതില്‍ കുറ്റബോധമില്ലെന്നും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് പ്രതികരിച്ചു . ഇതിന് പിന്നാലെ മിതാലിയുടെ മാനേജര്‍ അനീഷ് ഗുപ്ത ഹര്‍മന്‍പ്രീതിനെതിരേ രംഗത്തുവരികയും , പക്വതയില്ലാത്ത ഹര്‍മന്‍പ്രീത്   ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാവാന്‍ യോഗ്യയല്ലെന്നും  കാര്യങ്ങളെ വളച്ചൊടിക്കുന്ന വ്യക്തിയാണെന്നും  അനീഷ്   തന്റെ ട്വിറ്ററില്‍ കുറിക്കുകയും പിന്നീട്    പരാമര്‍ശം  നീക്കം ചെയ്യുകയും  ചെയ്തു.കമന്റേറ്റര്‍മാരായ സഞ്ജയ് മഞ്ജരേക്കറും നാസര്‍ ഹുസൈനും മിതാലിയെ ഒഴിവാക്കിയതിനെ വിമർശിച്ച്  രംഗത്തെത്തിയിരുന്നു. ടി ട്വന്റിയില്‍ ഏറ്റവു കൂടുതല്‍ റണ്‍സ് നേടിയ താരമായ മിതാലി രാജിനെ ഇംഗ്ലണ്ടിനെതിരേ റിസര്‍വ് ബെഞ്ചിലിരുത്തിയത് ശരിയായില്ല എന്നായിരുന്നു ഇവരുടെ പ്രതികരണം.എന്നാല്‍ മിതാലിയെ കളിപ്പിക്കേണ്ടെന്ന തീരുമാനമെടുത്തത് ടീമിനു വേണ്ടിയാണെന്ന് ഹര്‍മന്‍പ്രീത് പ്രതികരിച്ചു .ചിലപ്പോള്‍ഇത്തരം തീരുമാനങ്ങൾ  ശരിയാകും,  മറ്റു ചിലപ്പോള്‍ പാളിപോകാം, അതുകൊണ്ടുതന്നെ മിതാലിയെ ഒഴിവാക്കാനുള്ള തീരുമാനത്തില്‍ കുറ്റബോധമില്ലെന്നും മത്സരശേഷം നടന്ന സമ്മാനദാനച്ചടങ്ങില്‍ ഹര്‍മന്‍പ്രീത് വ്യക്തമാക്കി .