കിംഗ് കോലിക്ക് പിറന്നാൾ ആശംസ പ്രവാഹം

 ഇന്ത്യന്‍ നായകന്‍ 'കിംഗ് കോലി' എന്ന് ക്രിക്കറ്റ് പ്രേമികള്‍ വിളിക്കുന്ന വിരാട് കോലിക്ക്തിങ്കളാഴ്ച മുപ്പതാം പിറന്നാളായിരുന്നു. ജന്‍മദിനത്തില്‍ ഇന്ത്യന്‍ റണ്‍ മെഷീന് ആശംസാപ്രവാഹമാണ് ലഭിക്കുന്നത്. ആരാധകര്‍ക്ക് പുറമെ ഇതിഹാസ താരങ്ങളും സഹ താരങ്ങളും അടങ്ങുന്ന വലിയ താരനിര കോലിക്ക് ആശംസകള്‍ നേര്‍ന്നു.ക്രിക്കറ്റിലെ ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന് വിളിപ്പേരുളള ഇതിഹാസതാരമെന്ന ക്രിക്കറ്റ് ദൈവം തന്നെ വിശേഷിപ്പിച്ച ഇന്ത്യയുടെ പ്രിയനായകൻ. വിരാട് കോഹ്‌ലി ബാറ്റ് ചെയ്യുമ്പോള്‍ ഒരു റെക്കോര്‍ഡും സുരക്ഷിതമല്ല എന്നാണ് ഇതിഹാസതാരം സുനിൽ ഗവാസ്കറുടെ അഭിനന്ദനം. അനുഷ്ക ശർമ്മയ്ക്കൊപ്പം ഹരിദ്വാറിലാണ് വിരാടിന്റെ പിറന്നാൾ ആഘോഷം.നായകന്റെ പിറന്നാൾ ദിനത്തിൽ ബിസിസിഐ പങ്കുവെച്ച വിഡിയോ നിമിഷങ്ങൾക്കകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറി. ധോണിയുടെ പിറന്നാൾ ആശംസയായിരുന്നു വ്യത്യസ്തവും ഹൃദ്യവും. കളിത്തോക്ക് പിടിച്ചു നിൽക്കുന്ന കുഞ്ഞു വിരാടിന്റെ ചിത്രം പിടിച്ചു കൊണ്ട് പബ്ജി ആരാധകനാനയാ താങ്കൾക്ക് മനീഷ് പാണ്ഡ്യയെ ഷൂട്ടിങ് ഗെയിം കളിക്കാൻ പഠിപ്പിക്കാമോ എന്ന് ചോദിച്ചു കൊണ്ടായിരുന്നു പിറന്നാൾ ആശംസ. സച്ചിൻ, സെവാഗ്, ഹർബജൻ, പൂജാര, ഉമേഷ് യാദവ്, ശിഖാൻ ധവാൻ, ലോകേഷ് രാഹുൽ, സുരേഷ് റെയ്ന തുടങ്ങിയവരെല്ലാം തന്നെ കോഹ്‌ലിക്ക് ആശംസകളുമായി എത്തിയിരുന്നു. 1988 നവംബര്‍ അഞ്ചിന് ഡല്‍ഹിയിലാണ് കോഹ്‌ലി ജനിച്ചത്. 2008 ഓഗ്‌സ്റ്റ് 18 നു ശ്രീലങ്കയ്ക്കെതിരായുളള രാജ്യാന്തര ഏകദിനത്തില്‍ അരങ്ങേറിയത്.