സ്വന്തമായി മൊബൈൽ ആപ്പ് പുറത്തിറക്കി കോലി

ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പ് പതിപ്പിന് മുകളിലുള്ള എല്ലാ ആന്‍ഡ്രോയിഡ് ഫോണുകളിലും ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാം മുപ്പത് വയസ് തികഞ്ഞ തിങ്കളാഴ്ച സ്വന്തമായി മൊബൈല്‍ ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി. വിരാട് കോഹ്ലി ഓഫിഷ്യല്‍ ആപ്പ് എന്ന പേരില്‍ ഗൂഗിള്‍ പ്ലേസ്റ്റോറിലും വിരാട് എന്ന പേരില്‍ ഐഓഎസിലും ഈ ആപ്പ് ലഭ്യമാവും.താരത്തെ കുറിച്ചുള്ള ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമൊപ്പം താരത്തോട് സംവദിക്കാനുള്ള വേദിയും ആപ്പിലുണ്ടാവും. ട്വിറ്റര്‍, ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവയിലെ പോസ്റ്റുകളും ഇതിലൂടെ കാണാനാവും.കോലിയുടെ ജീവിതത്തെ കുറിച്ചുള്ള ചോദ്യോത്തര മത്സരങ്ങളും, കോലി മുന്നോട്ട് വെക്കുന്ന ഫിറ്റനസ് വെല്ലുവിളികള്‍ക്കായുള്ള പ്രത്യേകം സെക്ഷനും ആപ്പില്‍ നല്‍കിയിട്ടുണ്ട്. കോലിയുടെ കളികളുടെ ലൈവ് സ്ട്രീമിങും ആപ്പില്‍ കാണാം. ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പ് പതിപ്പിന് മുകളിലുള്ള എല്ലാ ആന്‍ഡ്രോയിഡ് ഫോണുകളിലും ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാം. ഉപയോക്താക്കള്‍ ഫെയ്‌സ്ബുക്ക് അല്ലെങ്കില്‍ ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിച്ച് സൈന്‍ ഇന്‍ ചെയ്യേണ്ടിവരും. കോര്‍ണര്‍ സ്‌റ്റോണ്‍ സ്‌പോര്‍ട്ട് ആന്റ് എന്റര്‍ടെയ്ന്‍മെന്റ് ആണ് ആപ്പ് വികസിപ്പിച്ചത്.ഇതിനു മുൻപും സ്മാര്‍ട്‌ഫോണ്‍ ആപ്പുകളുമായി കോലി സഹകരിച്ചു ക്രിക്കറ്റ് ഗെയിമും, വിരാട് ഫാന്‍ ബോക്‌സുകളും പുറത്തിറങ്ങിയിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റനുമായി ക്രിക്കറ്റ് പ്രേമികള്‍ക്ക് കൂടുതല്‍ അടുക്കാനുള്ള അവസരമൊരുക്കുകയാണ് ഈ ആപ്പ്.