കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സിന്‍റെ  ഓ​ഹ​രി​ക​ള്‍ കൈ​മാ​റി​ ക്രി​ക്ക​റ്റ് ഇതിഹാസം  സച്ചി​ന്‍ തെ​ണ്ടു​ല്‍​ക്ക​ര്‍

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സിന്‍റെ ഓ​ഹ​രി​ക​ള്‍ കൈ​മാ​റി​ ക്രി​ക്ക​റ്റ് ഇതിഹാസം സച്ചി​ന്‍ തെ​ണ്ടു​ല്‍​ക്ക​ര്‍ 20 ശതമാനം ഓഹരിയാണ് സച്ചിന്റെ കൈവശമുണ്ടായിരുന്നത് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ലെ ത​ന്‍റെ ഓ​ഹ​രി​ക​ള്‍ കൈ​മാ​റി​ ക്രി​ക്ക​റ്റ് ഇതിഹാസം ​സച്ചി​ന്‍ തെ​ണ്ടു​ ല്‍​ക്ക​ര്‍.സച്ചിന്‍ തന്റെ കൈവശമുള്ള ടീമിന്റെ ഓഹരികള്‍ വിട്ടിരിക്കുമ്പോഴും ഹൃദയം എപ്പോഴും ബ്ലാസ്റ്റേഴ്സിനൊപ്പമെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു . സച്ചിന്‍ ടീമിനെ കൈയൊഴിഞ്ഞ നിരാശയ്ക്കിടയിലും സച്ചിന്റെ ഓഹരികള്‍ എം.എ യൂസഫലിയുടെ ലുലു ഗ്രൂപ്പ് വാങ്ങുമെന്ന അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ മലയാളി ആരാധകര്‍ക്ക് ആശ്വാസം പകരുന്ന വാര്‍ത്തയാണ്‌ സമ്മാനിച്ചത്. സച്ചിന്റെ കൈവശമുള്ള ഓഹരികള്‍ വാങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളോട് ലുലു ഗ്രൂപ്പ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.കേരളാ ബ്ലാസ്റ്റേഴ്സുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് സച്ചിന്‍ വ്യക്തമാക്കിയതായി ഗോള്‍ ഡോട്ട് കോംമാണ് റിപ്പോര്‍ട്ട് ചെയ്തതു . 2014 ല്‍ ഐഎസ്എല്‍ ആരംഭിച്ചത് മുതല്‍ ബ്ലാസ്റ്റേഴ്സില്‍ സച്ചിന് ഓഹരി പങ്കാളിത്തമുണ്ടായിരുന്നു. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മീഡിയാ ആന്‍ഡ് എന്റെര്‍ടെയ്ന്‍മെന്റ് ഹൗസായ പ്രസാദ് ഗ്രൂപ്പിന്റെ കൈവശമാണ് നിലവില്‍ ബ്ലാസ്റ്റേഴ്സിന്റെ എണ്‍പതു ശതമാനം ഓഹരികളുള്ളത്. ബാക്കി 20 ശതമാനം ഓഹരിയാണ് സച്ചിന്റെ കൈവശമുണ്ടായിരുന്നത്. ഇതാണ് സച്ചിന്‍ കൈമാറിയത്.