‘ടേക്ക് ദ ബോൾ പാസ് ദ ബോൾ’ - ബാർസിലോണിയൻ കളി ശൈലി ചിത്രത്തിൽ മെസ്സിയും

മുന്‍ ബാഴ്സലോണ താരങ്ങളും നിലവിലെ കളിക്കാരുമെല്ലാം ഡോക്യുമെന്‍്ററി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട് സ്പാനിഷ് വമ്ബന്മാരായ എഫ്സി ബാഴ്സലോണയുടെ കളി ശൈലി വിവരിക്കുന്ന 'ടേക്ക് ദ ബോൾ പാസ് ദ ബോൾ ' ഡോക്യുമെന്‍്ററി ശ്രദ്ധേയമാവുകയാണ് .യൂണിവേഴ്സല്‍ സ്റ്റുഡിയോസിന്‍്റെ ബാനറില്‍ ഡങ്കന്‍ മക്ഗാത്ത് സംവിധാനം ചെയ്തിരിക്കുന്ന ഡോക്യുമെന്‍്ററി പെപ് ഗ്വാര്‍ഡിയോളയുടെ കീഴിലെ നാല് വര്‍ഷങ്ങളാണ് കാട്ടിത്തരുന്നത് . മുന്‍ ബാഴ്സലോണ താരങ്ങളും നിലവിലെ കളിക്കാരുമെല്ലാം ഡോക്യുമെന്‍്ററി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ബാർസിലോണ ടീമിൻറെ 'ടിക്കി ടാക്ക' എന്ന കളി ശൈലിയാണ് ചിത്രത്തിൽ എടുത്ത് കാട്ടുന്നത് .ഇതിഹാസ ഫുട്ബോളര്‍ യൊഹാന്‍ ക്രൈഫിലൂടെ ആരംഭിച്ച്‌ പെപ് ഗ്വാര്‍ഡിയോളയിലൂടെ പൂര്‍ണ്ണതയിലെത്തിയ കളി ശൈലിയാണ് ബാഴ്സലോണയുടെ 'ടിക്കി ടാക്ക' . ടീമിന് സ്വന്തമായ ഒരു ശൈലി രൂപപ്പെടുത്തിയെടുക്കുന്നതിനായി 'ലാ മാസിയ' എന്ന പേരില്‍ യൊഹാന്‍ ക്രൈഫ് സ്ഥാപിച്ച യൂത്ത് അക്കാദമിയിലൂടെ വളര്‍ന്നു വന്ന ബാഴ്സ പെപ് ഗ്വാര്‍ഡിയോളയിലൂടെ ടിക്കി ടാക്കയ്ക്ക് പൂര്‍ണ്ണത നില്‍കി.പൊസഷന്‍ ഫുട്ബോളിന് പ്രാധാന്യം നല്‍കി വല നെയ്യുന്നതു പോലെ പാസുകള്‍ കൈമാറിയുള്ള ശൈലി കാല്പന്ത് കളിയിലെ വിപ്ലവമായിരുന്നു. 1988ല്‍ ടീം മാനേജര്‍ സ്ഥാനം ഏറ്റെടുത്ത ക്രൈഫ് 1996ല്‍ കളമൊഴിഞ്ഞുവെങ്കിലും ടിക്കി ടാക്ക കളി ശൈലി മാറ്റാന്‍ ബാഴ്സലോണ തയ്യാറായില്ല. മുന്‍ ബാഴ്സ താരങ്ങളായ സാവി ഹെര്‍ണാണ്ടസ്, ആന്ദ്രേസ് ഇനിയെസ്റ്റ, കാര്‍ലോസ് പുയോള്‍, വിക്ടര്‍ വാല്‍ഡസ്, ജാവിയര്‍ മഷറാനോ, ഡാനി ആല്‍വസ്, എറിക് അബിദാല്‍, സാമുവല്‍ എറ്റൂ, തിയറി ഹെന്‍റി എന്നിവര്‍ക്കൊപ്പം ജെറാര്‍ഡ് പീക്കെ, സെര്‍ജിയോ ബുസ്ക്കറ്റ്സ്, ലയണല്‍ മെസ്സി തുടങ്ങി നിലവിലെ ബാഴ്സ താരങ്ങളും ഡോക്യുമെന്‍്ററിയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. അബിദാലിന്‍്റെ ക്യാന്‍സറില്‍ നിന്നുള്ള തിരിച്ചു വരവും മൗറീഞ്ഞോ-ഗ്വാര്‍ഡിയോള ശത്രുതയും പറയുന്നുണ്ട് .ഒരു മണിക്കൂര്‍ 49 മിനിട്ട് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയിൽ ഒരു കൂട്ടം പരിശീലകര്‍ മാറ്റിയെടുത്ത ബാഴ്സലോണയുടെ ചരിത്രമാണ് പറയുന്നത്.