സെഞ്ചുറി തികച്ച് ഫെഡറര്‍

കരിയറില്‍ 100 സിംഗിള്‍സ് കിരീടങ്ങള്‍ തികച്ച്‌ ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍. ശനിയാഴ്ച ദുബായ് ഓപ്പണ്‍ ടെന്നീസ് ചാമ്ബ്യന്‍ഷിപ്പിന്റെ ഫൈനലില്‍ സ്റ്റെഫാനോ സിറ്റ്‌സിപാസിനെ (6-4, 6-4) തോല്‍പ്പിച്ചാണ് സ്വിസ് താരത്തിന്റെ ചരിത്രനേട്ടം. അമേരിക്കയുടെ ജിമ്മി കോണേഴ്‌സ് (109) മുമ്ബ് ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.അമേരിക്കയുടെ മാര്‍ട്ടിന നവരത്‌ലോവയ്ക്ക് വനിതാ സിംഗിള്‍സില്‍ 167 കിരീടങ്ങളുണ്ട്.ഓപ്പണ്‍ യുഗത്തിനുശേഷം 100 കിരീടങ്ങള്‍ നേടുന്ന രണ്ടാം പുരുഷതാരമാണ് ഫെഡറര്‍.37-കാരനായ ഫെഡററുടെ ദുബായിലെ എട്ടാം കിരീടമാണ്. കഴിഞ്ഞ ഒക്ടോബറില്‍ സ്വന്തം നാടായ ബാസലില്‍ വെച്ചായിരുന്നു അവസാന കിരീടം.ലോക ഏഴാം നമ്ബറുകാരനായ ഫെഡററെ സിറ്റ്‌സിപാസ് കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ പ്രീ ക്വാര്‍ട്ടറില്‍ തോല്‍പിച്ചിരുന്നു. ആ തോല്‍വിക്കുള്ള മധുരപ്രതികാരം കൂടിയാണ് ഈ വിജയം. ടൂര്‍ണമെന്റിലുടനീളം ശക്തരായ എതിരാളികളുമായിട്ടായിരുന്നു മത്സരം-റോജര്‍ ഫെഡറര്‍.ദുബായില്‍ എട്ടാം കിരീടം നേടുമ്ബോള്‍തന്നെ 100 തികയ്ക്കുക എന്നത് ഏറെ സവിശേഷമായ കാര്യമാണ്.