ഇംഗ്ലീഷ് മണ്ണില്‍ ഇന്ത്യന്‍ സ്പിന്നറിന്‍റെ അപൂര്‍വ്വ നേട്ടം

ഒരു ഇന്ത്യന്‍ സ്പിന്നര്‍ ഈ നേട്ടം കൈവരിക്കുന്നത് 32 വര്‍ഷത്തിന് ശേഷമാണ്.

ഇംണ്ടിനെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍.അശ്വിന് അപൂര്‍വ്വ റെക്കോഡ്. ഒമ്പതാം ഓവറില്‍ അലെസ്റ്റയര്‍ കുക്കിനെ പുറത്താക്കിയാണ് അശ്വിന്‍ അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയത്.11 വര്‍ഷത്തിന് ശേഷം ഏഷ്യന്‍ ഭൂഖണ്ഡത്തിന് പുറത്ത്  എതിര്‍ ടീമിന്റെ ആദ്യ വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യന്‍ സ്പിന്നറായിരിക്കുകയാണ് ആര്‍.അശ്വിന്‍. ഇതിന്  മുമ്പ് 2007-ല്‍ ഓസ്‌ട്രേലിയയുടെ ഫില്‍ ജാക്വസിനെ പുറത്താക്കി ഈ നേട്ടം കൈവരിച്ചത് അനില്‍ കുംബ്ലെയാണ്. കുക്കിനെ പുറത്താക്കി മറ്റു ചില റെക്കോഡുകള്‍ കൂടി അശ്വിന്‍ സ്വന്തം പേരിലാക്കി.ടെസ്റ്റ് ക്രിക്കറ്റില്‍ കുക്കിനെ എട്ടാം തവണയാണ് അശ്വിന്‍ പുറത്താക്കുന്നത്. സ്റ്റില്‍ ഏറ്റവും കൂടുതല്‍ തവണ അശ്വിന്‍ പുറത്താക്കിയ ബാറ്റ്‌സ്മാന്‍മാരില്‍ രണ്ടാമതാണ് കുക്ക്. ഏഴാം ഓവര്‍ തന്നെ സ്പിന്നറായ അശ്വിനെ പന്തേല്‍പ്പിച്ച് വിരാട് കോലിയെടുത്ത തീരുമാനമാണ് ഇങ്ങിനെയൊരു റെക്കോഡിലേക്ക് എത്തിച്ചത്.