വ്യാജ ബിരുദം: വനിതാ ക്രിക്കറ്റ് നായിക ഹര്‍മന്‍ പ്രീതിനെ സര്‍ക്കാര്‍ തരംതാഴ്ത്തി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ നായിക ഹര്‍മന്‍ പ്രീത് കൌറിന്റെ വ്യാജ ബിരുദ സര്‍ട്ടിഫിക്കേറ്റാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹര്‍മന്‍ പ്രീതിനെ കോണ്‍സ്റ്റബിളായി സര്‍ക്കാര്‍ തരംതാഴ്ത്തി.വ്യാജ സര്‍ട്ടിഫിക്കേറ്റ് ഉപയോഗിച്ചാണ് പഞ്ചാബ് സര്‍ക്കാര്‍ ഡിഎസ്പി (ഡപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ്) സ്ഥാനത്ത് എത്തിയതെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഹര്‍മന്‍ പ്രീതിനെ കോണ്‍സ്റ്റബിളായി സര്‍ക്കാര്‍ തരംതാഴ്ത്തിയത്. ചൗദരി ചരണ്‍ സിംഗ് സര്‍വകലാശാലയുടെ ബിരുദം ഉണ്ടായിരുന്നതായിട്ടാണ് ഹര്‍മന്‍ പ്രീത് അവകാശപ്പെട്ടിരുന്നത്. പിന്നീടുള്ള അന്വേഷണത്തില്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നുപഞ്ചാബ് സര്‍ക്കാര്‍ നേരിട്ടാണ് അര്‍ജുന അവാര്‍ഡ് ജേതാവ് കൂടിയായ ഇന്ത്യന്‍ വനിതാ ടീമിന്റെ നായികയ്ക്ക് പൊലീസില്‍ ഡിഎസ്പി റാങ്കില്‍ ജോലി നല്‍കിയത്. ജോലിക്ക് വേണ്ടി തട്ടിപ്പ് നടത്തിയിട്ടും താരത്തിനെതിരെ സര്‍ക്കാര്‍ കടുത്ത നടപടികള്‍ സ്വീകരിച്ചിട്ടില്ല . സാധാരണ ഗതിയില്‍ ജോലിയില്‍ നിന്ന് പിരിച്ച് വിടുകയും നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്ന തരത്തിലുള്ള കുറ്റം, തരംതാഴ്ത്തലില്‍ ഒതുക്കാനാണ് സര്‍ക്കാര്‍തീരുമാനം . തനിക്ക് സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് അറിയില്ലെന്ന താരത്തിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ മറ്റു നടപടികള്‍ ഒഴിവാക്കിയത്.നാലു മാസം മുമ്പാണ് താരത്തെ പഞ്ചാബ് പൊലീസിലേക്ക് മാറ്റി നിയമിച്ചത്. നേരെത്ത വെസ്റ്റേണ്‍ റെയില്‍വെയിലാണ് താരം ജോലി ചെയ്തിരുന്നത്.